Wednesday, April 23, 2025
Latest:
NationalTop News

‘ഞങ്ങൾ അധികാരത്തിലേറിയാൽ, വെറും ഒറ്റ മണിക്കൂറിനുള്ളിൽ വഖ്ഫ് നിയമം പിഴുതെറിയും’; കോൺഗ്രസ് എംപി ഇമ്രാൻ മസൂദ്

Spread the love

കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയാൽ പുതുതായി ഭേദഗതി ചെയ്ത വഖഫ് നിയമം റദ്ദാക്കുമെന്ന് കോൺഗ്രസ് എംപി ഇമ്രാൻ മസൂദ്. കഴിഞ്ഞയാഴ്ച വിജ്ഞാപനം ചെയ്ത വഖഫ് നിയമത്തിനെതിരെ പ്രതിഷേധം തുടരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമർശം.

ഇന്ത്യ ടുഡേ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ വാർത്ത റിപ്പോർട് ചെയ്യുന്നു.ഞങ്ങൾ അധികാരത്തിൽ വന്ന ദിവസം, ഒരു മണിക്കൂറിനുള്ളിൽ ഈ ബിൽ ഞങ്ങൾ പിഴുതെറിയും.ഞങ്ങൾ വീണ്ടും അധികാരത്തിൽ വരണമെന്ന് നിങ്ങൾ ആഗ്രഹിക്കണമെന്നും അദ്ദേഹം പറഞ്ഞു.

“ഞങ്ങൾ അധികാരത്തിൽ വരുന്ന ദിവസം, വെറും ഒറ്റ മണിക്കൂറിനുള്ളിൽ ഈ ബിൽ പിഴുതെറിയും. ഇന്ന് അവർ മുസ്ലീങ്ങളെ ലക്ഷ്യമിടുന്നു, നാളെ അവർ മറ്റൊരാളെ ആക്രമിക്കും… അതിനാൽ ഞങ്ങൾ വീണ്ടും അധികാരത്തിൽ വരണമെന്ന് നിങ്ങൾ ആഗ്രഹിക്കണം,” ജനങ്ങളോട് മസൂദ് ആവശ്യപ്പെട്ടു.

ഇരുസഭകളിലെയും ചൂടേറിയ ചർച്ചകൾക്ക് ശേഷം ഏപ്രിൽ 5നായിരുന്നു വഖ്ഫ് ഭേദ​ഗതി ബില്ലിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു ഒപ്പുവച്ച് അംഗീകാരം നൽകിയത്. തുടർന്ന് വഖ്ഫ് നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച ആദ്യ ഹർജിക്കാരിൽ ഒരാളായിരുന്നു കോൺ​ഗ്രസ് എംപി മസൂദ്.