Wednesday, April 23, 2025
Latest:
NationalTop News

തഹാവൂര്‍ റാണയെ ചോദ്യം ചെയ്യല്‍ തുടരുന്നു; രണ്ടാം ദിവസം റാണയോട് തേടിയത് ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍

Spread the love

മുംബൈ ഭീകരാക്രമണ കേസില്‍ തഹാവൂര്‍ റാണയെ ചോദ്യം ചെയ്യല്‍ തുടരുന്നു. ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് രണ്ടാം ദിവസം റാണയോട് തേടിയത്. ഹെഡ്ലിയെ സഹായിക്കാന്‍ നിയോഗിച്ച ‘എംപ്ലോയി ബി’ എന്ന ജീവനക്കാരനെ സംബന്ധിച്ചും വിവരങ്ങള്‍ തേടി. എംപ്ലോയീ ബി യെ ഡല്‍ഹിയില്‍ എത്തിക്കാന്‍ നീക്കങ്ങള്‍ ആരംഭിച്ചതായി എന്‍ ഐ എ വൃത്തങ്ങള്‍ അറിയിക്കുന്നു. സെല്ലിലും റാണയുള്ളത് ശക്തമായ സുരക്ഷ നിരീക്ഷണത്തിലാണ്.

കോടതിയില്‍ തന്റെ അഭിഭാഷകന്റെ കാര്യത്തിലും റാണ ഉപധികള്‍ വച്ചതായി എന്‍ ഐ എ വൃത്തങ്ങള്‍ അറിയിക്കുന്നു. അഭിഭാഷകന്‍ മാധ്യമങ്ങളെ കാണാന്‍ പാടില്ലെന്ന് റാണ ആവശ്യപ്പെട്ടിട്ടുണ്ട്. തന്റെ പേരില്‍ പ്രശ്സ്തനാകാന്‍ ശ്രമിക്കുന്ന അഭിഭാഷകന്‍ വേണ്ട എന്ന് റാണ വ്യക്തമാക്കി. അഭിഭാഷകനുള്ള ഉപധികള്‍ റാണ എഴുതി നല്‍കി.

പ്രത്യേകമായി ഒരുക്കിയിരിക്കുന്ന എന്‍ ഐ എ ആസ്ഥാനത്തെ സെല്ലില്‍ 12 അംഗ സംഘമെത്തിയാണ് തഹാവൂര്‍ റാണയെ ചോദ്യം ചെയ്യുന്നത്. ഈ പ്രത്യേക അന്വേഷണ സംഘത്തിന് പുറമേ റാണയെ കാണുന്നതിനോ സംസാരിക്കുന്നതിനോ മറ്റാര്‍ക്കും അനുവാദമില്ല. 24 മണിക്കൂറും നിരീക്ഷിക്കുന്നതിനായി സെല്ലില്‍ പ്രത്യേകം ക്യാമറകള്‍ സജ്ജമാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ മൂന്നുമണിക്കൂറാണ് അന്വേഷണസംഘം റാണയെ ചോദ്യം ചെയ്തത് പ്രാഥമിക വിവരങ്ങളാണ് തേടിയത്. എന്നാല്‍ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി റാണ നല്‍കിയില്ല. മുംബൈക്ക് പുറമേ മറ്റ് ഇന്ത്യന്‍ നഗരങ്ങളെയും ലക്ഷ്യമിട്ടുന്നതായി എന്‍ ഐ എ ക്ക് വിവരം ലഭിച്ചു.

മുംബൈ ഭീകരാക്രമണത്തിന് മുന്‍പ് ദുബായിലെ ഒരു വ്യക്തിയുമായി തഹാവൂര്‍ റാണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടായിരുന്നു. ഇയാള്‍ക്ക് ഭീകരാക്രമണത്തില്‍ പങ്കുണ്ടോയെന്നും അന്വേഷണസംഘം പരിശോധിക്കും. തഹാവൂര്‍ റാണയുടെ ശംബ്ദ സാമ്പുകളും എന്‍ഐഎ സംഘം ശേഖരിക്കും. അന്വേഷണ സംഘത്തിന്റെ പക്കല്‍ ഉള്ള തഹാവൂര്‍ റാണയുടെ ശബ്ദ സന്ദേശങ്ങളും ഓഡിയോ ക്ലിപ്പുകളും ഉറപ്പാക്കുന്നതിന് കൂടി വേണ്ടിയാണിത്.