KeralaTop News

ഭരണത്തിൻറെ അഭാവമാണ് കേരളത്തിൽ, ഈ ഗവൺമെന്റിന്റെ പതനത്തിൻറെ തുടക്കമാകും നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്’; സാദിഖലി ശിഹാബ് തങ്ങൾ

Spread the love

നിലമ്പൂരിൽ മാറ്റം അനിവാര്യമെന്ന് സാദിഖലി ശിഹാബ് തങ്ങൾ. ഭരണത്തിൻറെ അഭാവമാണ് കേരളത്തിൽ കാണുന്നത്. മാറ്റങ്ങൾ പ്രതിഫലിക്കുന്ന തിരഞ്ഞെടുപ്പാകും. ഈ ഗവൺമെന്റിന്റെ പതനത്തിൻറെ തുടക്കമാകും നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്.

ഐക്യ ജനാധിപത്യമുന്നണി ഒറ്റക്കെട്ട്. യുഡിഎഫ് ശക്തമാണ്. അഭിപ്രായവ്യത്യാസം ഉണ്ടെന്നാണ് പലരും പ്രചരിപ്പിക്കുന്നത്. അതിൽ ആരും മനപ്പായസം ഉണ്ണേണ്ട. ഭരണം നിലനിർത്തുന്നതിന് വേണ്ടി സാമൂഹ്യസമവാക്യങ്ങൾ ഇല്ലാതാക്കുന്നതാണ് ഇന്ത്യയിൽ കണ്ടുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

വർഗീയതയിലൂടെ വോട്ട് ബാങ്ക് രാഷ്ട്രീയത്തെ രക്ഷപ്പെടുത്താൻ ചിലർ ഇവിടെയും ശ്രമിക്കുന്നു.മുളയിലെ അത് നുള്ളി കളയേണ്ടതുണ്ട്. അതിനുള്ള അവസരമാണ് നിലമ്പൂർ തിരഞ്ഞെടുപ്പ്. മതേതരത്വം നിലനിർത്താനുള്ള രാഷ്ട്രീയ അവസരമാണിതെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.
നിലമ്പൂർ തിരഞ്ഞെടുപ്പിന് മുസ്ലിം ലീഗ് ഒരുങ്ങി കഴിഞ്ഞുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുനമ്പം – പ്രശ്നം പരിഹരിക്കാതിരിക്കാൻ സർക്കാർ ശ്രമം. വെള്ളാപ്പള്ളിയുടെ പ്രസ്താവനയിൽ മുഖ്യമന്ത്രി പിന്തുണച്ചത് അപമാനകരം.

പച്ച വർഗീയതയെ ആരും അംഗീകരിക്കൂല. പല വിഷയങ്ങളിലും വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നവരാണ് മാധ്യമങ്ങൾ. ഈ പ്രസ്താവനയെ ഒരു മാധ്യമങ്ങളും സപ്പോർട്ട് ചെയ്തിട്ടില്ല. അൻവറിന് വരെ നിൽക്കാൻ കഴിയില്ലെങ്കിൽ LDF ൽ ഇനിയും MLA മാരുടെ എണ്ണം കുറയും. സ്ഥാനാർഥിയെ കോണ്ഗ്രസ് പ്രഖ്യാപിക്കും. പിന്തുണ ലീഗും പ്രഖ്യാപിക്കും. നിലമ്പൂരിൽ വിജയിക്കുകയും ചെയ്യുമെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.