Tuesday, April 22, 2025
Latest:
KeralaTop News

മലപ്പുറത്ത് ആൾത്താമസമില്ലാത്ത വീടിൻ്റെ വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം

Spread the love

മലപ്പുറത്ത് ആൾത്താമസമില്ലാത്ത വീടിൻ്റെ വാട്ടർ ടാങ്കിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. വളാഞ്ചേരിക്കടുത്ത് അത്തിപ്പറ്റയിലാണ് സംഭവം. സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് വീട്ടിലുള്ളത്. വീട്ടുടമസ്ഥർ വിദേശത്താണ് താമസം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. 35 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

ഇന്ന് രാവിലെയാണ് വാട്ടര്‍ ടാങ്കില്‍ മൃതദേഹം കണ്ടെത്തിയത്. വീടിന് പിൻവശത്തെ വാട്ടർ ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്. ഒഴിഞ്ഞ ടാങ്കില്‍ ആമയെ വളര്‍ത്തുന്നുണ്ടായിരുന്നു. ഇതിന് തീറ്റ കൊടുക്കാന്‍ വന്ന ജോലിക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സ്ത്രീയെ പരിചയമില്ലെന്ന് സ്ഥലത്ത് ഉണ്ടായിരുന്നവര്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.