Wednesday, April 23, 2025
KeralaTop News

കഞ്ചാവ് ഉപയോഗിക്കുന്നത് സ്കൂൾ അധികൃതരെ അറിയിച്ചു; വിദ്യാർഥിയെ കാറിൽ തട്ടിക്കൊണ്ടു പോകാൻ ശ്രമം

Spread the love

തിരുവനന്തപുരം കുട്ടികൾ ചേർന്ന് കഞ്ചാവ് ഉപയോഗിക്കുന്നത് സ്കൂൾ അധികൃതരെ അറിയിച്ചതിന് പ്ലസ് ടു വിദ്യാർഥിയെ കാറിൽ കയറ്റി തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായി പരാതി. പൂവച്ചൽ ഉണ്ടപ്പാറ സ്വദേശി ഫഹദിനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഇന്നലെ ഉച്ചയ്ക്ക് പൂവച്ചൽ ആലമുക്ക് ജംഗ്ഷനിൽ വച്ചായിരുന്നു സംഭവം.

ഫഹദിനെ മർദ്ദിക്കുകയും കാറിൽ കയറ്റാൻ ശ്രമിക്കുകയുമായിരുന്നു. വിദ്യാർത്ഥി നിലവിളിച്ചതോടെ വണ്ടിയിൽ എത്തിയവർ രക്ഷപ്പെട്ടു. കാട്ടാക്കട പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ആറുമാസം മുൻപാണ് ഫഹദ് സ്കൂളിലെ 10 വിദ്യാർത്ഥികൾ കഞ്ചാവ് ഉപയോഗിക്കുന്നുവെന്ന വിവരം അധികൃതരോട് പങ്കുവെച്ചത്. അന്നും ഫഹദിന് നേരെ ഭീഷണി ഉണ്ടായിരുന്നു. അന്ന് ലഹരി ഉപയോഗിച്ചെന്ന് പറയുന്ന കുട്ടികളുടെ ബന്ധുക്കളാണ് കാറിൽ ഉണ്ടായിരുന്നതെന്നാണ് പൊലീസിന് ലഭിച്ച മൊഴി. കാറിൽ ആറു പേർ ഉണ്ടായിരുന്നുവെന്ന് ഫഹദ് മൊഴി നൽകി.