KeralaTop News

സ്ത്രീധനത്തെ ചൊല്ലി പീ‍ഡനം; മുഖത്തും കണ്ണിനും പരുക്കേറ്റ യുവതി ചികിത്സയിൽ

Spread the love

സ്ത്രീധനത്തെ ചൊല്ലി ഭർതൃവീട്ടിൽ യുവതിയെ മാസങ്ങളോളം പീഡിപ്പിച്ചതായി പരാതി. തൃശൂർ സ്വദേശിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. കോഴിക്കോട് പേരാമ്പ്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.സംഭവത്തിൽ ഭർത്താവ് സരുൺ, സരുണിന്റെ മാതാപിതാക്കൾ എന്നിവർക്കെതിരെയാൻ പൊലീസ് കേസെടുത്തത്.

ഭർതൃ വീട്ടുകാർ സാമ്പത്തിക ബുദ്ധിമുട്ട് പറഞ്ഞ് പലതവണ സ്വർണ്ണവും പണവും കൈപ്പറ്റിയെന്നും തിരികെ ചോദിച്ചപ്പോൾ ക്രൂരമായി മർദ്ദിച്ചുവെന്നും യുവതി പരാതിയിൽ പറയുന്നു. മുഖത്തും കണ്ണിനും പരുക്കേറ്റ യുവതിയെ കല്ലോട് ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.