NationalTop News

തഹാവൂര്‍ റാണ കൊച്ചിയിലെത്തിയത് യുവാക്കളെ റിക്രൂട്ട് ചെയ്യാൻ?; സഹായിച്ചവരെ തേടി എൻഐഎ

Spread the love

മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ സൂത്രധാരൻ തഹാവൂർ റാണയുടെ കേരള ബന്ധം തേടി എൻ ഐ എ.റാണയെ സഹായിച്ചവർ ആരൊക്കെ എന്നതിൽ അന്വേഷണം. റാണ എത്തിയത് ഭീകര പ്രവർത്തനത്തിന് യുവാക്കളെ റിക്രൂട്ട് ചെയ്യാനാണെന്ന് എൻ ഐ എക്ക് വിവരം ലഭിച്ചു. ഇത് സംബന്ധിച്ച് റാണ അന്വേഷണ ഏജൻസിക്ക് മൊഴി നൽകി.

അതിനിടെ റാണയെ ഇന്ത്യയിൽ സഹായിച്ച ഒരാളെ എൻഐഎ കസ്റ്റഡിയിലെടുത്തു.റാണയുടെ കൂടെ ഇരുത്തി ചോദ്യം ചെയ്യാനായി ഇയാളെ ഡൽഹിയിലെത്തിച്ചു.

മുംബൈ ഭീകരാക്രമണ കേസിൽ തഹാവൂർ റാണയുടെ ചോദ്യം ചെയ്യൽ എൻഐഎ കസ്റ്റഡിയിൽ തുടരുകയാണ്. ഇന്നലെ മൂന്നുമണിക്കൂർ മാത്രമാണ് റാണയെ ചോദ്യം ചെയ്തതെന്നാണ് വിവരം.ചോദ്യം ചെയ്യലിൽ പല കാര്യങ്ങളോടും വ്യക്തമായ പ്രതികരണം റാണ നൽകുന്നില്ല. ചോദ്യം ചെയ്യലിന്റെ പുരോഗതി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ വിലയിരുത്തി.ഗൂഢാലോചനയിൽ ഉൾപ്പെടെ റാണക്കെതിരെ കൂടുതൽ തെളിവ് കണ്ടൈത്തുകയാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യം.