‘സാമ്പത്തിക ബാധ്യത തീര്‍ത്തുതരാമെന്ന് പറഞ്ഞ നേതാക്കള്‍ തിരിഞ്ഞു നോക്കുന്നില്ല’; പരാതിയുമായി എന്‍എം വിജയന്റെ കുടുംബം
കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ കുടുംബം കോഴിക്കോട് ഡിസിസി ഓഫീസ് ഉദ്ഘാടന വേദിയില്‍.. നേതൃത്വം ഇപ്പോള്‍ തിരിഞ്ഞു നോക്കുന്നില്ലെന്നു കുടുംബം. സാമ്പത്തിക ബാധ്യത തീര്‍ത്തുതരാമെന്ന് വാഗ്ദാനം ചെയ്ത നേതൃത്വം വിളിച്ചാല്‍ ഫോണ്‍ പോലും എടുക്കുന്നില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം.
എല്ലാവരെയും ഫോണില്‍ വിളിച്ചിട്ടുണ്ടായിരുന്നുവെന്നും എന്നാല്‍ ആരും ഫോണ്‍ എടുത്തിരുന്നില്ലെന്നും എന്‍എം വിജയന്റെ മരുമകള്‍ പത്മജ പറഞ്ഞു. തങ്ങളുടെ കാര്യത്തില്‍ ഒരു തീരുമാനവുമായിട്ടില്ലെന്നും പറഞ്ഞ ഡേറ്റുകള്‍ എല്ലാം കഴിഞ്ഞുവെന്നും അവര്‍ ചൂണ്ടിക്കാട്ടി. സാമ്പത്തിക ബാധ്യത തീര്‍ത്തു തരാമെന്നാണ് നേതൃത്വം വാഗ്ദാനം ചെയ്തത്. സാമ്പത്തിക ബാധ്യത സംബന്ധിച്ച വിവരം സമിതിയെ അറിയിച്ചിരുന്നു. ഉപസമിതി അംഗങ്ങള്‍ ഫോണ്‍ വിളിച്ചാല്‍ പോലും എടുക്കുന്നില്ല. തിരുവഞ്ചൂര്‍ മാത്രമാണ് ഫോണില്‍ എങ്കിലും സംസാരിക്കുന്നത്. നേതാക്കളെ നേരില്‍ കണ്ടു പരാതി പറയാന്‍ ആണ് ഓഫീസ് ഉദ്ഘാടന വേദിയില്‍ എത്തിയതെന്നും കുടുംബം വ്യക്തമാക്കി.
അതേസമയം, വഖഫിന്റെ പേരില്‍ സമുദായങ്ങളെ തമ്മിലടിപ്പിക്കാന്‍ നോക്കുകയാണ് ബിജെപിയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കോഴിക്കോട് DCC യുടെ ലീഡര്‍ കെ കരുണാകരന്‍ മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് പറഞ്ഞു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കെ മുരളീധരന്‍ പരിപാടിയില്‍ പങ്കെടുത്തില്ല.