Wednesday, April 23, 2025
Latest:
KeralaTop News

മുനമ്പം വഖഫ് കേസിൽ അഭിഭാഷക കമ്മീഷനെ നിയമിക്കണം’; ആവശ്യവുമായി സിദ്ദിഖ് സേഠിന്റെ കുടുംബം

Spread the love

മുനമ്പം വഖഫ് കേസിൽ അഭിഭാഷക കമ്മീഷനെ നിയമിക്കണമെന്ന് ഭൂമി കൈമാറിയ സിദ്ദിഖ് സേഠിന്റെ കുടുംബം. ഫാറൂഖ് കോളജിന് നൽകിയ ഭൂമിയുടെ വിശദമായ പരിശോധന വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ആവശ്യം ഉന്നയിച്ച് കുടുംബം കോഴിക്കോട് വഖഫ് ട്രിബ്യൂണലിൽ ഹർജി നൽകി.

ആകെ എത്ര ഭൂമി, കടലെടുത്ത ഭൂമി, കുടികിടപ്പ് അവകാശം, അനധികൃതമായി കൈവശപ്പെടുത്തിയത് എത്ര എന്നിവയിൽ പരിശോധന വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. പരിശോധന കൃത്യമായി നടത്തിയാൽ മാത്രമേ എത്ര ഭൂമി കേയ്യറിയെന്നും എത്ര ഭൂമി വിൽപന നടത്തിയെന്നും കണ്ടെത്താൻ കഴിയൂ. അതിനാൽ അഭിഭാഷക കമ്മിഷൻ വേണമെന്ന് കുടുംബം ആവശ്യപ്പെടുന്നത്.

അതേസമയം മുനമ്പം വഖഫ് ഭൂമി കേസിൽ അന്തിമ ഉത്തരവിറക്കുന്നതിൽ നിന്ന് കോഴിക്കോട് വഖഫ് ട്രൈബ്യൂണലിനെ ഹൈക്കോടതി വിലക്കി. വഖഫ് ബോർഡ് നൽകിയ ഹർജിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഫാറൂഖ് കോളജിന് നോട്ടീസ് അയച്ചു. വഖഫ് ബോർഡ് നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നടപടി. വഖഫ് ട്രൈബ്യൂണലിലെ വാദം തുടരുന്നതിന് തടസമില്ല.