Thursday, April 24, 2025
Latest:
KeralaTop News

കെ കരുണാകരൻ മന്ദിരത്തിൻ്റെ ഉദ്ഘാടനത്തിൽ നിന്ന് വിട്ടുനിന്ന് കെ മുരളീധരൻ

Spread the love

കോഴിക്കോട് ഡിസിസിയുടെ ഓഫീസ് ഉദ്ഘാടനത്തിൽ നിന്ന് വിട്ട് നിന്ന് കെ മുരളീധരൻ. ലീഡർ കെ കരുണാകരൻ മന്ദിരത്തിൻ്റെ ഉദ്ഘാടനത്തിൽ നിന്നാണ് വിട്ട് നിന്നത്. കോൺഗ്രസ്സിലെ മുഴുവൻ മുതിർന്ന നേതാക്കളും പരിപാടിയിൽ പങ്കെടുന്നുണ്ട്. കെ സി വേണുഗോപാലാണ് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്. തിരുവനന്തപുരത്താണ് കെ മുരളീധരൻ ഉള്ളതെന്നാണ് വിവരം.

അതേസമയം ലീഡർ കെ. കരുണാകരൻ സ്‌മാരക മന്ദിരം എന്ന് നാമകരണം ചെയ്‌ത കെട്ടിടത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിൽ 400 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം സജ്ജമാക്കിയിട്ടുണ്ട്. കെട്ടിടത്തിന്റെ പ്രവേശന കവാടത്തിൽ കെ. കരുണാകരന്റെയും ഉമ്മൻ ചാണ്ടിയുടേയും അർദ്ധകായ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്.