KeralaTop News

കേരളം ആശമാരോടൊപ്പം’; പൗര സംഗമം സംഘടിപ്പിക്കാൻ ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ

Spread the love

‘കേരളം ആശമാരോടൊപ്പം’ എന്ന പേരിൽ സെക്രട്ടേറിയറ്റിന് മുന്നിൽ ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ഇന്ന് പൗര സംഗമം സംഘടിപ്പിക്കും. സാംസ്കാരിക നേതാക്കളും പൊതുജനങ്ങളും പരിപാടിയുടെ ഭാഗമാകുമെന്ന് സമരസമിതി അറിയിച്ചു. കെ സച്ചിദാനന്ദൻ, സാറ ജോസഫ്, എം എൻ കാരശ്ശേരി, ഡോ. ഗീവർഗീസ് മാർ കുറിലോസ് അടക്കമുള്ള പ്രമുഖരാണ് പരിപാടിക്ക് ഐക്യദാർഢ്യവുമായി രംഗത്തെത്തിയത്.

ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് അശവർക്കേഴ്സ്. സെക്രട്ടേറിയറ്റിന് മുന്നിലെ ആശ വർക്കേഴ്സ് അസോസിയേഷന്റെ അനിശ്ചിത കാല രാപ്പകൽ സമരം 62-ാം ദിവസത്തിലും നിരാഹാര സമരം 24-ാം ദിവസത്തിലുമാണ്.