KeralaTop News

പിണറായി വിജയന്‍ മൂന്നാം തവണയും അധികാരത്തില്‍ എത്തും’ ; വെള്ളാപ്പള്ളി നടേശന്‍

Spread the love

പിണറായി വിജയന്‍ മൂന്നാം തവണയും അധികാരത്തില്‍ എത്തുമെന്ന് വെള്ളാപ്പള്ളി നടേശന്‍. സംസ്ഥാനത്തെ രാഷ്ട്രീയ കാലാവസ്ഥ ഇതാണ് വ്യക്തമാകുന്നതെന്നും ഭരണത്തുടര്‍ച്ച് ഉണ്ടാകാന്‍ എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. വെള്ളാപ്പള്ളി എസ്എന്‍ഡിപി നേതൃത്വത്തിലെത്തിയതിന്റെ മുപ്പതാം വാര്‍ഷികാഘോഷ വേദിയിലാണ് പ്രതികരണം.

എസ്എന്‍ഡിപി യോഗത്തോട് കരുണാപൂര്‍വ്വമായി നിലപാടാണ് പിണറായി സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരുമായിട്ടുള്ള ഇടപാടുകളില്‍ പല കുറവുകളും ഉണ്ടെന്നും അതെല്ലാം സ്വകാര്യമായി സംസാരിച്ച പരിഹാരം കാണാനാണ് ശ്രമിക്കാറെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശ്‌നങ്ങള്‍ പഠിക്കാനും ആത്മാര്‍ത്ഥമായ പരിഹാരം കാണാനും മുഖ്യമന്ത്രി ശ്രമിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തിയും അദ്ദേഹത്തിന്റെ മലപ്പുറം പ്രസംഗത്തെ ന്യായീകരിച്ചുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം. പരാമര്‍ശം മലപ്പുറത്തിന് എതിരായിരുന്നില്ലെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചത് മുസ്ലീംലീഗിനെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തെറ്റിദ്ധാരണകള്‍ പരത്താനുള്ള അവസരം വെള്ളാപ്പള്ളിയുടെ പ്രസംഗത്തിന്റെ ഭാഗമായി ഉണ്ടായി എന്ന് പറഞ്ഞ മുഖ്യമന്ത്രി ശ്രദ്ധ വേണമെന്നും വെള്ളാപ്പള്ളിയോട് പറഞ്ഞു. മുഖ്യമന്ത്രിക്കൊപ്പം നാലു മന്ത്രിമാരും എസ്എന്‍ഡിപി നേതൃത്വത്തില്‍ 30 വര്‍ഷം പിന്നിട്ട വെള്ളാപ്പള്ളി നടേശന് ആശംസ അറിയിക്കാന്‍ എത്തിയിരുന്നു.