NationalTop News

തഹാവൂർ റാണയെ 18 ദിവസം എൻഐഎ കസ്റ്റഡിയിൽ വിട്ട് കോടതി, വിശദമായി ചോദ്യം ചെയ്യും

Spread the love

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ തഹാവൂർ റാണയെ ഇന്ന് എൻഐഎ
ചോദ്യം ചെയ്യും. ഡൽഹി പട്യല ഹൗസ് എൻ‌ഐ‌എ പ്രത്യേക ജഡ്ജി ചന്ദർ ജിത് സിംഗ്,തഹാവൂർ റാണയെ 18 ദിവസത്തേക്ക് എൻഐഎ കസ്റ്റഡിയിൽ വിട്ടിരുന്നു.ഭീകരാക്രമണത്തിൽ റാണയുടെ പങ്ക് സംബന്ധിച്ചുള്ള തെളിവുകളും എൻഐഎ കോടതിയിൽ ഹാജരാക്കി.

കോടതി നടപടികൾക്ക് ശേഷം ഇന്ന് പുലർച്ചെ 2.30 ഓടെയാണ് തഹവൂർ റാണയെ എൻ ഐ എ ആസ്ഥാനത്ത് എത്തിച്ചത്. മുംബൈ ആക്രമണത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിന് കസ്റ്റഡി ചോദ്യം ചെയ്യൽ ആനിവാര്യമാണെന്നും, റാണയെ 20 ദിവസം കസ്റ്റഡിയിൽ വേണമെന്നുമായിരുന്നു എൻഐഎ ആവശ്യപ്പെട്ടത്.എൻഐഎ ആസ്ഥാനത്ത് വച്ച് തന്നെയാകും റാണയെ എൻഐഎ സംഘം ചോദ്യം ചെയ്യുക. ചോദ്യം ചെയ്യലിനായി 12 പേരുടെ സംഘത്തെയാണ് എൻഐഎ നിയോഗിച്ചിരിക്കുന്നത്. ഇന്നലെ വൈകിട്ട് ആറരയോടെ പ്രത്യേക സൈനിക വിമാനത്തിലാവണ് യുഎസിൽ നിന്നും റാണയെ ഇന്ത്യയിൽ എത്തിച്ചത്.

റാണയെ ഡൽഹിയിലെത്തിച്ചതോടെ പഴുതടച്ച സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. റാണയെ ഇന്ത്യയിൽ സഹായിക്കുന്ന ചില കണ്ണികളുണ്ടെന്നാണ് വിവരം. ഇതിൽ വ്യക്തത വരുത്തുന്നതടക്കമുള്ള നീക്കങ്ങളിലാണ് അന്വേഷണ സംഘം.