Sunday, April 20, 2025
NationalTop News

റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ച് ആര്‍ബിഐ; പുതിയ നിരക്ക് 6 ശതമാനത്തിലേക്ക് എത്തി

Spread the love

റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ച് ആര്‍ബിഐ. പുതിയ നിരക്ക് ആറ് ശതമാനത്തിലേക്ക് എത്തി. ഭവന വാഹന വായ്പകളിലടക്കം ഇതോടെ പലിശഭാരം കുറയും.

ഉയര്‍ന്ന് നിന്ന പലിശ നിരക്ക് കുറച്ച് കൊണ്ടുവരാനുള്ള നീക്കത്തെ ധനനയ സമിതി യോഗം ഐക്യകണ്‌ഠേനെ അംഗീകരിക്കുകയായിരുന്നു. ഇതോടെ വിപണിയിലേക്ക് കൂടുതല്‍ പണമെത്തും. ഭവന വാഹന വായ്പകള്‍ എടുത്തവര്‍ക്ക് പലിശ ഭാരത്തില്‍ കുറവ് വരും. സാമ്പത്തിക വളര്‍ച്ച കുറഞ്ഞേക്കുമെന്ന അനുമാനം കൂടി ധനനയ സമിതി തീരുമാനത്തെ സ്വാധീനിച്ചു. നിലവില്‍ വിലക്കയറ്റം നാല് ശതമാനത്തില്‍ താഴെയാണ്. ഭക്ഷ്യ വിലക്കയറ്റവും ആശ്വാസകരമായ നിരക്കിലാണ്.നടപ്പ് സാമ്പത്തിക വര്‍ഷം വളര്‍ച്ചാ അനുമാനം 6.70 ശതമാനത്തില്‍ നിന്ന് 6.50 ശതമാനത്തിലേക്ക് കുറച്ചിരുന്നു. അടിസ്ഥാന നിരക്ക് കുറച്ച് വളര്‍ച്ചയെ ത്വരിചപ്പെടുത്താനുള്ള നീക്കമാണ് ആര്‍ബിഐ നടത്തുന്നത്. ഈ കലണ്ടര്‍ വര്‍ഷം ഇത് രണ്ടാം തവണയാണ് പലിശ നിരക്ക് കുറയ്ക്കുന്നത്.