മുനമ്പം വഖഫ് ഭൂമി കേസ് : കോഴിക്കോട് വഖഫ് ട്രിബ്യൂണലില്‍ വാദം ഇന്നും തുടരും
മുനമ്പം വഖഫ് ഭൂമിക്കേസില്‍ വാദം ഇന്നും തുടരും. പറവൂര്‍ സബ് കോടതിയുടെ വിധിയില്‍ കോഴിക്കോട് വഖഫ് ട്രിബ്യൂണലിലാണ് വാദം നടക്കുക. വഖഫ് ആധാരത്തിലെ പരാമര്‍ശങ്ങള്‍ അടിസ്ഥാനമാക്കിയായിരുന്നു ഇന്നലെ വാദം നടന്നത്.
ക്രയവിക്രയ സ്വാതന്ത്ര്യവും തിരിച്ചെടുക്കാനുള്ള നിബന്ധനയും ഉള്ളതിനാല്‍ വഖഫായി അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു ഫാറൂഖ് കോളജ് ഇന്നലെ വാദിച്ചത്. ഫാറൂഖ് കോളേജ് മത ജീവകാരുണ്യ സ്ഥാപനമല്ലാതതിനാല്‍ ഭൂമി നല്‍കിയതിനെ വഖഫ് ആയി കാണാന്‍ കഴിയില്ലെന്നായിരുന്നു മുനമ്പം നിവാസികള്‍ ഉന്നയിച്ചത്.
മുനമ്പം ഭൂമി വഖഫാണോ അതോ ഫാറൂഖ് കോളജിന് സ്ഥലമുടമകള്‍ ഉപഹാരം എന്ന നിലയില്‍ നല്‍കിതാണോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തുന്നതിനായാണ് ട്രൈബ്യൂണല്‍ വാദം കേള്‍ക്കുന്നത്. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന ബോര്‍ഡിന്റെ 2019ലെ ഉത്തരവും തുടര്‍ന്ന് സ്ഥലം വഖഫ് രജിസ്ട്രറില്‍ ഉള്‍പ്പെടുത്താനുള്ള രണ്ടാമത്തെ ഉത്തവരും റദ്ദാക്കണമെന്നുമാവശ്യപ്പെട്ടാണ് ഫാറൂഖ് കോളജിന്റെ അപ്പീലുകള്‍. നിസാര്‍ കമീഷന്റെ റിപ്പോര്‍ട്ട് വന്നതോടെ സര്‍വേയടക്കമുള്ള തുടര്‍ നടപടിയെടുക്കാതെ സ്വമേധയാ ബോര്‍ഡ് സ്ഥലമേറ്റെടുത്തെന്നാണ് ഫാറൂഖ് കോളജ് മാനേജ്മെന്റ് നല്‍കിയ അപ്പീലില്‍ വാദിക്കുന്നത്.