Thursday, March 12, 2026
Latest:
SportsTop News

എണ്ണം പറഞ്ഞ രണ്ട് നെടുനീളനടികള്‍; ഡെക്ലാന്‍ റൈസിന്റെ ഫ്രീകിക്ക് ഗോളുകളില്‍ പിറന്നത് ചാമ്പ്യന്‍സ് ലീഗ് റെക്കോര്‍ഡ്

Spread the love

യുവേഫ ചാമ്പ്യന്‍സ് ലീഗ് മുന്‍ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡിന്റെ പോസ്റ്റിലേക്ക് രണ്ട് നെടുനീളന്‍ ഫ്രീകിക്ക് അടിച്ചുകയറ്റുമ്പോള്‍ ആര്‍സണലിന്റെ ഇംഗ്ലീഷ് മിഡ്ഫീല്‍ഡര്‍ ഡെക്ലാന്‍ റൈസ് പുതിയ ചരിത്രം കുറിക്കുകയായിരുന്നു. ഒരു നോക്കൗട്ട്-സ്റ്റേജ് മത്സരത്തില്‍ രണ്ട് ഡയറക്ട് ഫ്രീകിക്കുകളില്‍ നിന്ന് ഗോള്‍ നേടുന്ന ആദ്യ കളിക്കാരനായി മാറുകയായിരുന്നു റൈസ്. ടൂര്‍ണമെന്റിലെ ശക്തരായ ടീമിനെതിരെയായിരുന്നു ആര്‍സണലിന്റെ വിജയമെന്നതും പ്രത്യേകത തന്നെ.

ചൊവ്വാഴ്ച റയല്‍ മാഡ്രിഡിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യ പാദ മത്സരത്തിന്റെ രണ്ടാംപകുതിയിലെ 58-ാം മിനിറ്റിലും 70-ാം മിനിറ്റിലുമായിരുന്നു റൈസിന്റെ ഗോളുകള്‍. റൈസിന്റെ രണ്ട് സെറ്റ് പീസ് ഗോളുകള്‍ അടക്കം മൂന്നുഗോളുകള്‍ക്കായിരുന്നു ഗണ്ണേഴ്സിന്റെ വിജയം.