പൂച്ചയെ രക്ഷിക്കാന്‍ റോഡിലിറങ്ങി; ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം
പൂച്ചയെ രക്ഷിക്കാന്‍ റോഡില്‍ ഇറങ്ങിയ യുവാവ് ലോറി ഇടിച്ച് മരിച്ചു. തൃശൂര്‍ – മണ്ണൂത്തി പാതയിലാണ് അപകടമുണ്ടായത്. മണ്ണുത്തി കാളത്തോട് ചിറ്റിലപ്പള്ളി സിജോ (42) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 9.30 ഓടെ ആയിരുന്നു സംഭവം.
റോഡില്‍ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാനാണ് സിജോ ശ്രമിച്ചത്. ഇതിനായി റോഡ് മുറിച്ചു കടക്കുന്നതിനിടെ എതിര്‍വശത്ത് നിന്ന് വന്ന ലോറി ഇടിക്കുകയായിരുന്നു. മറുവശത്തുകൂടി വന്ന കാറിന് മുന്നിലേക്കാണ് സിജോ വീണത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിലവില്‍ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണുള്ളത്.