കേന്ദ്രമന്ത്രി കിരൺ റിജിജു ഈ മാസം 15 ന് മുനമ്പത്തെത്തും; സ്ഥിരീകരിച്ച് മന്ത്രിയുടെ ഓഫീസ്
കേന്ദ്രമന്ത്രി കിരൺ റിജിജു ഈ മാസം 15 ന് മുനമ്പത്തെത്തും. പുതിയ തീയതി മന്ത്രിയുടെ ഓഫീസാണ് സ്ഥിരീകരിച്ചത്. സംസ്ഥാന ബിജെപി നേത്യത്വവും തീയതി സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ ഈ മാസം 9 നായിരുന്നു മന്ത്രി മുനമ്പത്ത് എത്തുമെന്ന് അറിയിച്ചിരുന്നത്. എന്നാൽ നേരത്തെ തീരുമാനിച്ച ചില പരിപാടികൾ ഉള്ളതിനാലായിരുന്നു തീയതി മാറ്റം വന്നത്.
എൻഡിഎ മുനമ്പത്തു സംഘടിപ്പിക്കുന്ന അഭിനന്ദൻ സഭ എന്ന പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനായിരുന്നു വഖഫ് ഭേദഗതി ബിൽ അവതരിപ്പിച്ച മന്ത്രിയെ ബിജെപി മുനമ്പത്തേക്ക് എത്തിക്കാൻ നേതൃത്വം തയ്യാറെടുപ്പ് നടത്തിയത്. വഖഫ് ഭേദഗതി ബില്ല് അവതരിപ്പിച്ചപ്പോൾ തന്നെ മുനമ്പം പ്രശ്നത്തിനു പരിഹാരമാകുമെന്നു കിരൺ റിജിജു അവകാശപ്പെട്ടിരുന്നു. വഖഫ് ബില്ല് പാസായതിനു പിന്നാലെ വലിയ ആഘോഷങ്ങളാണ് മുനമ്പത്ത് നടന്നത്.