Tuesday, April 22, 2025
Latest:
Uncategorized

വെള്ളാപ്പള്ളി നടേശന്റെ വിവാദ പ്രസംഗത്തിനെതിരെ മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും മലപ്പുറം ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകി പൊതു പ്രവർത്തകനായ കെ സി എം ശാക്കിർ കൊട്ടുക്കര.

Spread the love

മലപ്പുറം : SNDP യോഗം ജനറൽ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശൻ മലപ്പുറത്ത് നടത്തിയ വർഗീയ വിഭജനം ലക്ഷ്യം വെച്ചുള്ള വിദ്വേഷ പ്രസംഗത്തിനെതിരെ മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും മലപ്പുറം ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകി പൊതു പ്രവർത്തകനായ കെ സി എം ശാക്കിർ കൊട്ടുക്കര. SNDP യോഗം ജനറൽ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശൻ മലപ്പുറത്ത് നടത്തിയ വർഗീയ വിഭജനം ലക്ഷ്യം വെച്ചുള്ള വിദ്വേഷ പ്രസംഗം സമൂഹത്തിൽ ഇതര വിഭാഗങ്ങൾക്കിടയിൽ സ്പർദ്ധയും വിഭാഗീയതയും ഉണ്ടാക്കാൻ ഉതകുന്നതാണ്.

“മലപ്പുറം പ്രത്യേക രാജ്യം, പ്രത്യേക ആളുകളുടെ സംസ്ഥാനം, സമുദായംഗങ്ങള്‍ ഭയന്നു കഴിയുന്നു. ഈഴവര്‍ക്കായി തൊഴിലുറപ്പ് മാത്രമേയുള്ളൂ”.
മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും പ്രത്യേകം ചിലയാളുകളുടെ സംസ്ഥാനമാണെന്നും മലപ്പുറത്ത് സ്വതന്ത്രമായ വായു ശ്വസിച്ചും സ്വതന്ത്രമായി അഭിപ്രായം പറഞ്ഞും ജീവിക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ലെന്നുമാണ് നിലമ്പൂർ ചുങ്കത്തറയിലെ SNDP യുടെ ഒരു കൺവെൻഷനിൽ സംസാരിക്കുന്നതിനിടെ പ്രസംഗിച്ചത്. സമുദായ അംഗങ്ങള്‍ സ്വതന്ത്രമായി വായു പോലും ശ്വസിക്കാൻ പോലും കഴിയാതെ ഭയന്നാണ് കഴിയുന്നത്. മഞ്ചേരിയുള്ളത് കൊണ്ടാണ് സമുദായത്തിലുള്ള ചിലർക്കെങ്കിലും വിദ്യാഭ്യാസം നേടാനായത്. പ്രത്യേകം ചിലരുടെ സംസ്ഥാനമായതിനാല്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷമുള്ള ഗുണഫലങ്ങള്‍ മലപ്പുറത്തെ പിന്നോക്കക്കാർക്ക് ലഭിച്ചിട്ടുണ്ടോ? വോട്ടുകുത്തി യന്ത്രങ്ങളായി മാത്രം ഈഴവ സമുദായത്തിലുള്ളവർ മാറുന്ന സ്ഥിതിയാണ് മലപ്പുറത്തുള്ളത്. ഇവിടെ ചിലര്‍ എല്ലാം സ്വന്തമാക്കുകയാണ്. മുസ്ലിംകൾ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നു. മലപ്പുറത്ത് ഈഴവർക്ക് തൊഴിലുറപ്പ് മാത്രമേയുള്ളൂ. ഇവര്‍ വോട്ടുകുത്തി യന്ത്രങ്ങളാണ്. ഇവിടെ പിന്നോക്ക വിഭാഗം സംഘടിച്ച്‌ വോട്ടു ബാങ്കായി നില്‍ക്കാത്തതാണ് അവഗണനക്കുള്ള കാരണം. രാഷ്ട്രീയ, സാമ്പത്തിക, വിദ്യാഭ്യാസ നീതി ഈഴവർക്ക് കിട്ടുന്നില്ല. കണ്ണേ കരളെയെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് വേളയില്‍ ചിലരെത്തി വോട്ട് തട്ടിയെടുക്കുകയാണെന്നും ഇദ്ദേഹം പ്രസംഗിച്ചു.

മേൽ പ്രസംഗം കൃത്യമായ വർഗീയ വിഭജനം ലക്ഷ്യം വെച്ചുള്ളതാണ്,
മതവും ജാതിയും വർഗ്ഗവും പറഞ്ഞ് വളരെ സൗഹാർദത്തിൽ കഴിയുന്ന മലപ്പുറത്തെ സമുദായങ്ങൾക്കിടയിൽ വിഷം നിറച്ച് സ്പർദ്ധയുണ്ടാക്കാൻ ഹേതുവാകുന്ന പ്രസംഗമാണിത്,
സമാനമായ വിദ്വേഷ പരാമർശം ഇദ്ദേഹത്തിന്റെ പതിവ് ശൈലിയാണെന്നും ചൂണ്ടിക്കാട്ടിയാണ് നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകിയത്.