NationalTop News

രാജ്യത്ത് പെട്രോൾ, ഡീസൽ എക്സൈസ് തീരുവ കൂട്ടി; ജനങ്ങളെ ബാധിക്കില്ലെന്ന് കേന്ദ്ര സ‍ർക്കാർ

Spread the love

രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ വർധിപ്പിച്ച് കേന്ദ്ര സർക്കാർ. ലിറ്ററിന് രണ്ട് രൂപയാണ് വർധിപ്പിച്ചത്. പുതുക്കിയ നിരക്ക് ഇന്ന് അർധരാത്രി നിലവിൽ വരും.

അതേസമയം ചില്ലറ വില്പനയിൽ വിലക്കയറ്റം ഉണ്ടാകില്ലെന്നാണ് കേന്ദ്ര സ‍ർക്കാർ വ്യക്തമാക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് വില കുറഞ്ഞതിനാൽ അധിക തീരുവ പൊതുമേഖലാ എണ്ണക്കമ്പനികൾ വഹിക്കുമെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു. ‍അമേരിക്കൻ ഭരണകൂടത്തിൻറെ പ്രതികാര തീരുവകൾ മൂലം ആഗോള വ്യാപാര യുദ്ധം ഉണ്ടാകുമോ എന്ന ഭീതി നിലനിൽക്കുന്നതിനാൽ, ആഗോള അസംസ്കൃത എണ്ണ വില കുറഞ്ഞുവരുന്ന സമയത്താണ് കേന്ദ്ര നടപടി.