Thursday, April 24, 2025
Latest:
KeralaTop News

വഖഫ്- സുപ്രീം കോടതിയിൽ ചോദ്യം ചെയ്യും; പി.കെ.കുഞ്ഞാലിക്കുട്ടി ഡൽഹിയിലേക്ക്

Spread the love

വഖഫ് നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതിന് പിന്നാലെ ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി ഡൽഹിയിലേക്ക്. നിയമനടപടികൾ ഏകോപിപ്പിക്കുക ഉദ്ദേശം. കബിൽ സിബൽ അടക്കമുള്ള നിയമ വിദഗ്ധരുമായി കൂടിയാലോചന നടത്തും. ഇന്ന് ഉച്ചക്ക് ഡൽഹിയിലേക്ക് തിരിക്കും.

വഖഫ്- സുപ്രീം കോടതിയിൽ ചോദ്യം ചെയ്യും. കബിൽ സിബലുമായി നാളെ ചർച്ച നടത്തും. ഇതേ പ്രശ്നം മറ്റ് കമ്യൂണിറ്റിയിലേയ്ക്കും വരും. ഉദേശ്യം രാഷ്ട്രീയമാണ്. മുനമ്പം പ്രശ്നം ഇവിടെ തന്നെ തീർക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശ്നം പരിഹരിക്കാൻ സർക്കാർ മുൻകൈയെടുത്താൽ എല്ലാ പിന്തുണയും നൽകും.

വെള്ളാപ്പള്ളിയുടെ മലപ്പുറം വിവാദം പരാമർശം, ജനശ്രദ്ധ കിട്ടാൻ വേണ്ടിയുള്ള ശ്രമം.പ്രസ്താവനയ്ക്ക് ശേഷം ഒരു പൂച്ചക്കുട്ടിയുടെ പിന്തുണ പോലും വെള്ളാപ്പള്ളിക്ക് ലഭിച്ചില്ല. ഇത് കേരളമാണെന്ന് അറിയുന്നില്ല. നോട്ടയ്ക്ക് ലഭിച്ച വോട്ട് പോലും തെരഞ്ഞെടുപ്പിൽ ഇവർക്കൊന്നും ലഭിക്കുന്നില്ല.

ഇവരൊക്കെ പ്രസ്താവന ഇറക്കിയാൽ ഭൂമി കുലുങ്ങും എന്നാണ് വിചാരം. ഇതൊക്കെ ചർച്ചയാക്കുന്ന നമ്മളെ പറഞ്ഞാൽ മതി. ഇത്രയും വൃത്തികെട്ട പ്രസ്താവന ചർച്ചയാക്കാൻ താല്പര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.