KeralaTop News

‘ഒരു സമുദായത്തെ രാജ്യം ചേർത്തുപിടിക്കുന്ന കാഴ്ചയാണ് പാർലമെന്റിൽ കണ്ടത്, എല്ലാത്തിനും കരുത്തായി ധൈര്യമായി അയാളുണ്ട് രാഹുൽ ഗാന്ധി’: കെ.എം ഷാജി

Spread the love

നിരാശയും നിസ്സഹായതയും കൊണ്ട് വിറങ്ങലിച്ച് നിൽക്കുമായിരുന്ന ഒരു സമുദായത്തെ രാജ്യം പിന്നെയും പിന്നെയും ചേർത്തുപിടിക്കുന്ന കാഴ്ചയാണ് വഖഫ് ഭേദഗതി ബില്ല് ചർച്ചക്കിടെ പാർലമെന്റിൽ കണ്ടതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. അധികാരത്തിന്റെ തിണ്ണ മിടുക്കും പണക്കൊഴുപ്പും കൊണ്ട് ഒരു രാജ്യത്തെ തന്നെ വിറ്റു തുലക്കുന്ന ഫാഷിസ്റ്റുകളെ ഇരു സഭകളിലും മറികടക്കാൻ ഇനി ഏറെ ദൂരമില്ലെന്ന് ബോധ്യപ്പെട്ട ദിവസം.

ഫാഷിസ്റ്റുകളുടെ ഭീഷണികൾക്ക് വഴിപ്പെടാൻ ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും ഇന്ത്യയെ കിട്ടില്ലെന്ന് ബോധ്യപ്പെട്ട ദിവസം. പ്രതികാര രാഷ്ട്രീയത്തിന്റെ ആയുധങ്ങൾ കൊണ്ട് തകർക്കാനും വിലക്കെടുക്കാനും ആവാത്തവിധം ശക്തമാണ് ഈ രാജ്യത്തിലെ മതേതര രാഷ്ട്രീയ മുന്നേറ്റം എന്നുകൂടി തെളിയിച്ച ദിവസമായിരുന്നു കഴിഞ്ഞതെന്നും ഷാജി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

താത്കാലിക ലാഭ കൊയ്ത്തുകാരുടെയും ഞരമ്പ് രോഗികളായ വർഗീയവാദികളുടെയും മുകളിൽ നിൽക്കാൻ കഴിയുന്ന കരുത്ത് ഈ നാടിനുണ്ട്. അപക്വമായ നിലപാടുകൾ എടുത്തവരാണ് നാളെ അപകടപ്പെട്ട് നിൽക്കുന്നതെങ്കിൽ അവരെയും ഒരുമിച്ചു ചേർന്ന് ചേർത്തുപിടിച്ചു നിൽക്കാൻ കഴിയുന്ന ഒരുമയുടെ നാടാണ് നമ്മുടെ നാട് എന്നും ഷാജി പറഞ്ഞു.

എല്ലാത്തിനും മുന്നിൽ നമുക്ക് ബലമായി കരുത്തായി ധൈര്യമായി അയാളുണ്ട് രാഹുൽ. രാഹുൽ എന്ന് കേൾക്കുമ്പോൾ ഉള്ളറിഞ്ഞു “ഗാന്ധി ” എന്നുകൂടി ചേർത്തുവിളിക്കാൻ തോന്നിക്കുന്ന ഒരാൾ.
ഒരു ഗാന്ധിയെ ഇന്ത്യ ആഗ്രഹിക്കുന്നുണ്ടെന്നും കെ എം ഷാജി ഫേസ്ബുക്കിൽ കുറിച്ചുK