GulfTop News

ഗാസ മധ്യസ്ഥത: മാധ്യമ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് ഖത്തർ

Spread the love

ദോഹ: ഗാസ മധ്യസ്ഥ ശ്രമങ്ങളിൽ ഈജിപ്തിന്റെ പങ്ക് മറച്ചുവെക്കാൻ പണം നൽകിയെന്ന മാ​ധ്യ​മ​ വാ​ർ​ത്ത​ക​ളെ ശ​ക്ത​മാ​യി അ​പ​ല​പി​ച്ച് ഖ​ത്ത​ർ. ഗാസയിൽ വെടിനിർത്തൽ സാധ്യമാക്കുന്നതിനും ബന്ദി മോചനത്തിനുമുള്ള മധ്യസ്ഥ ശ്രമങ്ങൾ ഖത്തറിന്റെയും ഈജിപ്തിന്റെയും നേതൃത്വത്തിലാണ് നടന്നത്. ഈജിപ്ത് നടത്തിയ ഇടപെടലുകളെ മറച്ചുവെയ്ക്കാനും ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങൾക്ക് കൂടുതൽ മാധ്യമ ശ്രദ്ധ ലഭിക്കാനും പണം നൽകിയെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. ഇത് അടിസ്ഥാന രഹിതമാണെന്നും സമാധാന ശ്രമങ്ങളെ അട്ടിമറിക്കാനാണെന്നും ഖ​ത്ത​ര്‍ ഇന്റർനാഷണൽ മീ​ഡി​യ ഓഫീസ് ​ആരോ​പി​ച്ചു.

മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷ​ഭീ​തി അ​വ​സാ​നി​പ്പി​ക്കാ​നും സ​മാ​ധാ​നം സ്ഥാ​പി​ക്കാ​നും ല​ക്ഷ്യ​മി​ട്ടു​ള്ള മധ്യസ്ഥ ശ്രമങ്ങളുടെ വിജയം ഉറപ്പാക്കുന്നതിന് ഈ​ജി​പ്ത് വ​ഹി​ക്കു​ന്ന പ​ങ്കി​നെ ഖ​ത്ത​ർ പ്ര​ശം​സി​ക്കു​ന്ന​താ​യും പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി. ഗാസയിലെ ദുരിതങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനും മധ്യസ്ഥശ്രമങ്ങളെ അട്ടിമറിക്കാനുമാണ് ഇത്തരം വാർത്തകൾ പടച്ചുവിടുന്നതെന്നും യുദ്ധത്തെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഖത്തർ ആരോപിച്ചു. ഫ​ല​സ്തീ​ൻ ജ​ന​ത​യു​ടെ ദു​രി​ത​ങ്ങ​ൾ പരിഹരിക്കുക, സാ​ധാ​ര​ണ​ക്കാ​രെ സം​ര​ക്ഷി​ക്കു​ക, ദ്വി​രാ​ഷ്ട്ര പ​രി​ഹാ​ര​ത്തി​ലൂ​ടെ സ​മാ​ധാനം ഉ​റ​പ്പാ​ക്കു​ക എ​ന്നി​വ​ക്കാ​ണ് മു​ൻ​ഗ​ണ​ന​യെ​ന്നും ഖത്തർ ആ​വ​ർ​ത്തി​ച്ചു.