കോട്ടയത്ത് ഫ്ലാറ്റിൽ നിന്നും വീണ് യുവാവ് മരിച്ചു; ആത്മഹത്യ എന്ന് സംശയം
കോട്ടയം കഞ്ഞിക്കുഴിയിൽ ഫ്ലാറ്റിൽ നിന്നും വീണ് യുവാവ് മരിച്ചു. ജേക്കബ് തോമസ് ആണ് മരിച്ചത്. ജോലിസമ്മർദ്ദത്തെ തുടർന്ന് ആത്മഹത്യ ചെയ്തതാണോ എന്നാണ് സംശയം. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. ഫ്ലാറ്റിന്റെ എട്ടാം നിലയിൽ നിന്നും വീഴുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി നടത്തിയ വിശദമായ അന്വേഷണത്തിലാണ് യുവാവ് മാനസിക സമ്മർദം നേരിട്ടിരുന്നതായി അറിയുന്നത്.
ജോലി സംബന്ധമായ മാനസിക സമ്മർദം യുവാവ് അനുഭവിച്ചിരുന്നതായാണ് കണ്ടെത്തൽ. മാതാപിതാക്കളും ഇക്കാര്യങ്ങൾ പറയുന്നുണ്ട്. മരിക്കുന്നതിന് മുൻപ് മാതാവിന് ഒരു വിഡിയോ സന്ദേശം അയച്ചിരുന്നതായും സൂചനയുണ്ട്. ഡിസംബറിലാണ് കാക്കനാടുള്ള കമ്പനിയിൽ ജോലിക്ക് കയറുന്നത്. അന്ന് മുതൽ വലിയ ജോലി ഭാരം ഉണ്ടായിരുന്നതായി ബന്ധുക്കളോട് യുവാവ് പറഞ്ഞിരുന്നു. ഇതേ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തിൽ കോട്ടയം ഈസ്റ്റ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. സഹായത്തിനായി വിളിക്കൂ 1056.