SportsTop News

180ന് മുകളിലുള്ള വിജയലക്ഷ്യം നേടാനാകുന്നില്ല; ഇന്നും ചെന്നൈയ്ക്ക് തോൽവി

Spread the love

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന് ജയം. ചെന്നൈ സൂപ്പർ കിങ്സിനെതിരെ 25 റൺസിന്റെ ജയമാണ് ഡൽഹി നേടിയത്. ഡൽഹിയുടെ 183 റൺസ് ടോട്ടൽ പിന്തുടർന്ന ചെന്നൈ 163 റൺസാണ് എടുത്തത്. 2019ന് ശേഷം 180ന് മുകളിലുള്ള സ്കോര്‍ പിന്തുടര്‍ന്ന് ജയിക്കാൻ ചെന്നൈയ്ക്ക് സാധിച്ചിട്ടില്ല. ചെന്നൈയ്ക്ക് വേണ്ടി വിജയ് ശങ്കർ അർധ സെഞ്ച്വറി നേടി. 54 പന്തിൽ 69 റൺസാണ് താരം നേടിയത്. ധോണി 26 പന്തിൽ 30 റൺസ് നേടി.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞടുത്ത ഡൽഹി ആറ് വിക്കറ്റ് നഷ്ടത്തിൽ 183 റൺസ് നേടി. 51 പന്തിൽ നിന്നും ആറ് ഫോറുകളും മൂന്ന് സിക്സറുമടിച്ച് 77 റൺസ് നേടിയ കെ.എൽ രാഹുലാണ് ഡൽഹിയുടെ ടോപ് സ്കോറർ.ചെന്നൈയ്ക്ക് വേണ്ടി ഖലീല്‍ അഹമ്മദ് 4 ഓവറിൽ 25 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റുകൾ വീഴ്ത്തി.

മതീഷ പതിരണ, രവീന്ദ്ര ജഡേജ, നൂര്‍ അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തം പേരിലാക്കി.ഇതോടെ നാല് മത്സരങ്ങളിൽ മൂന്ന് തോൽവിയും ഒരു ജയവും മാത്രമായി ചെന്നൈ പോയിന്റ് ടേബിളിൽ താഴേക്ക് പോയി. തുടർച്ചയായ മൂന്നാം മത്സരത്തിലും ജയിച്ച് ഡൽഹി ക്യാപിറ്റൽസ് ഒന്നാം സ്ഥാനത്തേക്ക് കയറി.