വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്ന് എം കെ സ്റ്റാലിൻ
വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. പ്രതിപക്ഷ എതിർപ്പുകൾക്കിടയിൽ രാത്രി 2 മണിക്ക് ബില്ല് പാസ്സാക്കിയ നീക്കത്തെ സ്റ്റാലിൻ കടന്നാക്രമിച്ചു. ഒരു വിഭാഗത്തിന്റെയും അവകാശങ്ങളെ ഹനിക്കാൻ പാടില്ലെന്നും ബില്ലിനെതിരെ തമിഴ്നാട് ഒന്നിച്ചു പോരാടുമെന്നും സ്റ്റാലിൻ പഞ്ഞു. കറുത്ത ബാഡ്ജ് അണിഞ്ഞാണ് മുഖ്യമന്ത്രിയും ഡി എം കെ അംഗങ്ങളും ഇന്ന് നിയമസഭയിൽ എത്തിയത്. നേരത്തെ വഖഫ് ഭേദഗതി ബില്ലിനെതിരെ തമിഴ്നാട് നിയമസഭ പ്രമേയം പാസ്സാക്കിയിരുന്നു.
അതേസമയം, വഖഫ് ഭേദഗതി ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജുവാണ് ബില്ല് ലോക്സഭയിലും അവതരിപ്പിച്ചത്. ബില്ലിൽ നീണ്ട ചർച്ച നടന്നുവെന്നും സംയുക്ത പാർലമെന്ററി കമ്മിറ്റി രൂപീകരിച്ച് എല്ലാവരെയും കേട്ടുവെന്നും അദ്ദേഹം ബില്ല് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. രാജ്യസഭയിലും ബില്ലിന്മേൽ വിശദമായ ചർച്ചകൾ നടക്കും. 8 മണിക്കൂറാണ് ബില്ലിന്മേൽ ചർച്ച നടക്കുക. ഇന്നലെ 12 മണിക്കൂറിലേറെ നീണ്ട നടപടികൾക്ക് ശേഷമാണ് ബില്ല് ലോക്സഭ കടന്നത്. 288 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 232 പേർ ബില്ലിനെ എതിർത്ത് വോട്ട് ചെയ്തു.