കോഴിക്കോട് കോർപറേഷനിലെ വിവിധയിടങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങും
കോഴിക്കോട് കോർപറേഷനിലെ വിവിധയിടങ്ങളിൽ കുടിവെള്ള വിതരണം പൂർണമായും മുടങ്ങും. ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി മലാപ്പറമ്പിൽ കുടിവെള്ള പൈപ്പ് മാറ്റുന്നതിനാലാണ് വിതരണം മുടങ്ങുക. വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ വിതരണം മുടങ്ങും.
കോഴിക്കോട് കോർപറേഷൻ, ബാലുശ്ശേരി, നന്മണ്ട, നരിക്കുനി, കാക്കൂർ, തലക്കുളത്തൂർ, ചേളന്നൂർ,കക്കോടി,കുരുവട്ടൂർ,കുന്ദമംഗലം, പെരുവയൽ, പെരുമണ്ണ,ഒളവണ്ണ, കടലുണ്ടി, തുറയൂർ, അരിക്കുളം പഞ്ചായത്തുകളിലും, ഫറോക്ക് നഗരസഭയിലും ജലവിതരണം പൂർണ്ണമായും മുടങ്ങും.
മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.