KeralaTop News

‘എമ്പുരാന്‍ വേറെ ഒരു ചിന്തയും ഇല്ലാതെ പൃഥ്വിരാജ് ചെയ്ത സിനിമ, സിനിമയിലുള്ളത് നടന്ന കാര്യങ്ങള്‍’; നടി ഷീല

Spread the love

എമ്പുരാൻ സിനിമയെ പിന്തുണച്ച് നടി ഷീല. എമ്പുരാൻ നല്ല സിനിമയാണെന്നും മാമ്പഴമുള്ള മാവിലെ ആളുകൾ കല്ല് എറിയൂ എന്നും ഷീല പറഞ്ഞു. വേറെ ഒരു ചിന്തയും ഇല്ലാതെ പൃഥ്വിരാജ് ചെയ്ത സിനിമ ആണ് എമ്പുരാൻ. നടന്ന കാര്യങ്ങളാണ് സിനിമയിൽ ഉള്ളതെന്നും ഷീല പ്രതികരിച്ചു.

ഈ സിനിമയെ കുറിച്ച് അഭിമാനിക്കണം. 4 കൊല്ലം കൊണ്ടാണ് സിനിമ പൂർത്തിയാക്കിയത്. ഓരോ ഷോട്ടും പെയിന്റ് ചെയ്‌ത പോലെ ഭംഗിയായി എടുത്തു. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രമാണ് എമ്പുരാൻ. ഒരു ഇംഗ്ലീഷ് സിനിമ കാണുന്ന ഫീലാണ്. കാലം മാറുമ്പോൾ എല്ലാം മാറും. എല്ലാവരും സിനിമ കാണണമെന്നും ഷീല വ്യക്തമാക്കി.

അതേസമയം, വിവാദങ്ങൾക്കിടെ എമ്പുരാൻ റീ എഡിറ്റഡ് വേർഷൻ ഇന്ന് തിയറ്ററുകളിലെത്തി. ആദ്യ ഭാഗങ്ങളിലെ 2 മിനിറ്റ് 8 സെക്കന്റ് രംഗം വെട്ടി മാറ്റിയാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. പ്രധാന വില്ലന് കഥാപാത്രത്തിന്റെ പേര് ബജ്രംഗി എന്നത് മാറ്റി ബല്‍ദേവ് എന്നാക്കിയിട്ടുണ്ട്. ചിത്രത്തിന്റെ താങ്ക്സ് കാര്‍ഡില്‍ നിന്നും സുരേഷ് ഗോപിയുടെ പേര് ഒഴിവാക്കി. എമ്പുരാന്‍ വിവാദത്തില്‍ സുരേഷ് ഗോപിയുടെ പ്രതികരണം ചര്‍ച്ചയായിരുന്നു.