HealthTop News

അഞ്ചില്‍ മൂന്ന് സ്ത്രീകള്‍ക്ക് വിളർച്ച വർധിക്കുന്നതായി പഠനം;രോഗം തടയാൻ ഇതാ ചില മാർഗ്ഗനിർദ്ദേശങ്ങൾ

Spread the love

ഇന്ന് സ്ത്രീകളില്‍ ഏറ്റവും കൂടൂല്‍ വര്‍ധിച്ചു വരുന്ന രോഗമാണ് വിളര്‍ച്ച(അനീമിയ). അഞ്ചില്‍ മൂന്ന് സ്ത്രീകള്‍ക്ക് രോഗം വരാന്‍ സാധ്യത ഉണ്ടെന്ന് പഠനങ്ങൾ പറയുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 15 നും 49 നും ഇടയില്‍ പ്രായമുള്ള 30 ശതമാനത്തോളം സ്ത്രീകള്‍ക്ക് വിളർച്ചയുണ്ട്. ശരീരത്തിലെ എല്ലാ ഭാഗത്തേക്കും ഓക്സിജൻ എത്തിക്കുന്ന ചുവന്ന രക്താണുക്കളുടെ (ആര്‍ബിസി) എണ്ണം കുറയുന്നതാണ് വിളര്‍ച്ചയ്ക്ക് കാരണം.ഈ അവസ്ഥ ക്ഷീണം, ബലക്കുറവ് ,തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നു. അയണിന്റെ കുറവും രോഗാവസ്ഥയുടെ മറ്റൊരു കാരണമാണ്

വിളർച്ച വരാതെ നോക്കാൻ ഇവയൊക്കെ ശ്രദ്ധിക്കാം

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തേന്‍ ചേര്‍ത്ത ചെറുചൂടുള്ള നാരങ്ങാവെള്ളം കുടിക്കുന്നത് വളർച്ചയ്ക്ക് ഏറെ നല്ലതാണ്.നാരങ്ങയിൽ നിന്നുള്ള വിറ്റാമിൻ സി ഭക്ഷണത്തിൽ നിന്നുള്ള അയൺ ആഗിരണം ചെയ്യാൻ ശരീരത്തിനെ സഹായിച്ച് ദിവസം മുഴുവൻ ഊർജം നിലനിർത്തുന്നു.
പ്രഭാത ഭക്ഷണം കഴിക്കുമ്പോൾ ചുവന്ന രക്താണുക്കളുടെ ഉൽപ്പാദനം വർധിപ്പിക്കുന്ന ചീര, ബീറ്റ്റൂട്ട്, മാതളനാരങ്ങ, ഈന്തപഴം തുടങ്ങിയ
പോഷകസമൃദ്ധമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്താൻ ശ്രദ്ധിക്കേണ്ടതാണ്. ഇതിനോടൊപ്പം ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാനും,
രക്തയോട്ടം മെച്ചപ്പെടുത്താനും നട്സുകളും ,ധാന്യങ്ങളും കൂടെ ഭക്ഷണത്തിനൊപ്പം ചേർക്കാം.
രാവിലെ സൂര്യപ്രകാശത്തിൽ കുറച്ച് സമയം ചിലവഴിക്കുന്നത് ശരീരത്തിന് വിറ്റാമിൻ ഡി നൽകുകയും വിളർച്ചയ്ക്കുള്ള സാധ്യത
കുറയ്ക്കുകയും ചെയ്യും.ഇതിനോടൊപ്പം തന്നെ വ്യായാമം ,യോഗ തുടങ്ങിയവ കൂടെ ശീലിക്കേണ്ടതാണ്.
ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാനായി അയൺ ,ഫോളിക് ആസിഡ്,വിറ്റാമിൻ എ എന്നിവ അടങ്ങിയ പച്ചക്കറികളും ,പഴങ്ങളും
കഴിക്കേണ്ടതാണ്.ഇത് ക്ഷീണം , വിശപ്പില്ലായ്മ ,ബലക്കുറവ് എന്നിവ കുറയ്ക്കുന്നു.ഇതിനായി ബീറ്റ്റൂട്ട്, കാരറ്റ് ജ്യൂസ് എന്നിവ
കുടിയ്ക്കാം.
കുതിർത്ത ബദാം, വാൽനട്ട്, എള്ള്, ഫ്ളാക്സ് സീഡ് എന്നിവയിൽ അയൺ ,കോപ്പർ , ഫോളിക് ആസിഡ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ആർ‌ബി‌സി ഉത്പാദനം വർധിപ്പിക്കുന്ന പോഷകാഹാരങ്ങളാണ്. രാത്രി മുഴുവൻ വെള്ളത്തിലിട്ട് കുതിർത്ത ഈ നട്സുകൾ പ്രഭാത ഭക്ഷണമായി കഴിയ്ക്കാവുന്നതാണ്. ഇതിലടങ്ങിയിരിക്കുന്ന പ്രോട്ടീനുകൾ ശരീരത്തിലെ ഓക്സിജന്റെ അളവ് മെച്ചപ്പെടുത്തുകയും ചെയ്യും.
പ്രഭാതഭക്ഷണത്തിൽ കൂടുതൽ ഇലക്കറികൾ ഉൾപെടുത്തേണ്ടതാണ്.ഇത് ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാൻ സഹായകമാണ്.
ഭക്ഷണം കഴിഞ്ഞ ഉടൻ ചായയോ കാപ്പിയോ കുടിക്കുന്ന ശീലം പലർക്കും ഉണ്ട്, എന്നാൽ കഫീന്റെ ഉപയോഗം അയണിന്റെ ആഗിരണത്തെ തടയുന്നു. ഇതിന് പകരം ഇഞ്ചി, തുളസി എന്നിവ ചേർത്ത ഹെർബൽ ടീ കുടിക്കാവുന്നതാണ്.