NationalTop News

ഒഡീഷയിൽ ട്രെയിൻ പാളം തെറ്റി: ഒരു മരണം, 8 പേർക്ക് ഗുരുതര പരുക്ക്

Spread the love

ഒഡീഷയിൽ ട്രെയിൻ പാളം തെറ്റി ഉണ്ടായ അപകടത്തിൽ ഒരു മരണം. എട്ടു പേർക്ക് ഗുരുതര പരുക്ക്.അപകടത്തിൽ അന്വേഷണം ആരംഭിച്ചതായി റെയിൽവേ ഡിവിഷണൽ മാനേജർ ദത്താത്രയ ഭൗ സാഹെബ് ഷിൻഡെ അറിയിച്ചു. മൂന്ന് ട്രയിനുകൾ വഴി തിരിച്ച് വിട്ടു.

കമാഖ്യ എക്സ്പ്രസ്സിന്റെ 11ബോഗികളാണ് പാളം തെറ്റിയത്. 11 എസി കോച്ചുകൾ ആണ് പാളം തെറ്റിയത്. യാത്രക്കാർ സുരക്ഷിതർ എന്ന് റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. അപകടത്തിന്റെ കാരണങ്ങൾ സംബന്ധിച്ച് പരിശോധന നടത്തുമെന്നും സി പി ആർ ഒ അശോക് കുമാർ മിശ്ര അറിയിച്ചു. എൻഡിആർഎഫും മെഡിക്കൽ സംഘവും സ്ഥലത്തെത്തി.

ഒഡിഷയിൽ ട്രെയിൻ പാളം തെറ്റിയ വിവരം ലഭിച്ചതായി അസം മുഖ്യമന്ത്രി അറിയിച്ചു. സർക്കാരുമായും റെയിൽവേയും ബന്ധപ്പെടുന്നുണ്ട് എന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു. കട്ടക്ക് ജില്ലയിലെ നെർ​ഗുണ്ടി റെയിൽവേ സ്റ്റേഷന് സമീപത്താണ് ട്രെയിൻ പാളം തെറ്റിയത്. രാവിലെ 11.45 ഓടെയാണ് സംഭവം.

അപകടം നടന്നയുടൻ തന്നെ റെയിൽവേ അധികൃതർ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. പാളം തെറ്റാനുള്ള കാരണമെന്താണെന്ന് വ്യക്തമായിട്ടില്ലെന്നും അധകൃതർ അറിയിച്ചു. സംഭവത്തിൽ പരിശോധന നടത്തിവരികയാണ്. കാമാഖ്യ എക്സ്പ്രസിലെ യാത്രക്കാരെ ഭുവനേശ്വരിൽ എത്തിക്കാൻ പ്രത്യേക ട്രെയിൻ സജ്ജമാക്കി എന്ന് റെയിൽവേ അറിയിച്ചു.