പ്രധാനമന്ത്രി ഇന്ന് നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനം സന്ദർശിക്കും; കനത്ത സുരക്ഷ
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനം സന്ദർശിക്കും. പ്രധാനമന്ത്രി പദവിയിൽ എത്തിയശേഷം ആദ്യമായാണ് മോദി ആർഎസ്എസ് ആസ്ഥാനം സന്ദർശിക്കുന്നത്. ആർഎസ്എസ് സർ സംഘചാലക് മോഹൻ ഭാഗവതുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യുമെന്ന് ആർഎസ്എസ് വക്താവ് അറിയിച്ചിരുന്നു.
ആർഎസ്എസ് സ്ഥാപകൻ ഗോൾവാൾക്കറുടെ സ്മരണക്കായി സ്ഥാപിച്ച മാധവ് നേത്രാലയ ആശുപത്രിയുടെ ഭാഗമായി നിർമ്മിക്കുന്ന മാധവ് നേത്രാലയ പ്രീമിയം സെന്ററിന്റെ തറക്കല്ലിടൽ ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കും ശേഷം. ബിആർ അംബേദ്കർ ബുദ്ധമതം സ്വീകരിച്ച ദീക്ഷഭൂമിയും പ്രധാനമന്ത്രി സന്ദർശിച്ചേക്കും.
നാഗ്പൂരിലെ സോളാർ ഡിഫൻസ് എയറോ സ്പേസ് സന്ദർശിക്കുന്ന പ്രധാനമന്ത്രി പുതിയ എയർ സ്ട്രിപ്പിൻ്റെ ഉദ്ഘാടനവും നിർവഹിക്കും. നാഗ്പൂരിൽ അടുത്തിടെ ഉണ്ടായ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.