കൊച്ചിയില്‍ വന്‍ ലഹരി വേട്ട; വില്‍പ്പനയ്ക്കായി വീട്ടില്‍ സൂക്ഷിച്ച 500 ഗ്രാം എംഡിഎംഎ പിടികൂടി
കൊച്ചിയില്‍ വന്‍ ലഹരി വേട്ട. വില്‍പ്പനയ്ക്കായി വീട്ടില്‍ സൂക്ഷിച്ച 500 ഗ്രാം എംഡിഎംഎ പിടികൂടി. പുതുക്കലവട്ടത്തെ വാടക വീട്ടില്‍ നിന്ന് മുഹമ്മദ് നിഷാദാണ് എംഡിഎംഎയുമായി പിടിയിലായത്. ആലുവയില്‍ 47 ഗ്രാം എംഡിഎംഎയുമായി പിടികൂടിയ ഷാജിയും മുഹമ്മദ് നിഷാദും ബിസിനസ് പങ്കാളികളാണ്.
രണ്ട് വര്‍ഷമായി എറണാകുളം പുതുക്കലവട്ടത്ത് വാടകക്ക് താമസിക്കുകയാണ് പൊന്നാനി സ്വദേശിയായ മുഹമ്മദ് നിഷാദ്. ആലുവയില്‍ മുഹമ്മദ് നിഷാദിന് വാട്ടര്‍ സപ്ലൈ നടത്തുന്ന പ്ലാന്റുണ്ട്. ഇതിന്റെ പാര്‍ട്ട്ണറായ ഷാജിയെ 47 ഗ്രാം എംഡിഎംഎയുമായി ഇന്നലെ രാത്രി പൊലീസ് പിടികൂടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച വിവരത്തെ തുടര്‍ന്ന് പുലര്‍ച്ചെ മുഹമ്മദ് നിഷാദിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് അഞ്ഞൂറ് ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. പ്രതി പൊലീസുമായി സഹകരിക്കുന്നില്ലെന്നും, ചോദ്യം ചെയ്യലിനു ശേഷമാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയൊള്ളുവെന്നും പൊലീസ് വ്യക്തമാക്കി.
2008 മുതല്‍ എംഡിഎംഎ ഉപയോഗിക്കുന്നയാളാണ് മുഹമ്മദ് നിഷാദെന്ന് പൊലീസ് പറഞ്ഞു. മരടില്‍ അഞ്ച് ഗ്രാം ഹെറോയിനും പിടികൂടി. ലഹരി ഉപയോഗം വ്യാപകമാകുന്ന സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കാനാണ് പൊലീസിന്റെ തീരുമാനം.