കേരളത്തിന്റെ ടൂറിസം പദ്ധതികൾക്ക് കേന്ദ്രസഹായം; 169 കോടി രൂപ നൽകി കേന്ദ്രസർക്കാർ
കേരളത്തിന്റെ ടൂറിസം പദ്ധതികള്‍ക്ക് കേന്ദ്രത്തിന്റെ അനുമതി. കേരള ടൂറിസത്തിന് 169 കോടി രൂപ നൽകി കേന്ദ്രസർക്കാർ. സംസ്ഥാന സർക്കാർ സമർപ്പിച്ച ടൂറിസം വികസന പദ്ധതികൾക്കാണ് 169 കോടി രൂപ അനുവദിച്ചത്.
മലമ്പുഴ ഗാര്‍ഡന്‍ നവീകരണത്തിനും ആലപ്പുഴ കേന്ദ്രീകരിച്ചുള്ള ടൂറിസ്റ്റ് വികസനത്തിനുമാണ് അനുമതി. സുദര്‍ശന്‍ 2.0 എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക വകയിരുത്തിയത്.ആലപ്പുഴയിൽ ആഗോള കായൽ ടൂറിസം സെന്ററിന് അനുമതി നൽകി.
പാലക്കാട് ജില്ലയിലെ മലമ്പുഴ ഉദ്യാനത്തിനും വിനോദ പാര്‍ക്കിനുമായി സുദര്‍ശന്‍ പദ്ധതിയില്‍ അനുവദിച്ചത് 75.87 കോടി രൂപയാണ് . ആലപ്പുഴയിലെ കായല്‍ ബീച്ച് കനാല്‍ എന്നിവയെ ബന്ധിപ്പിച്ച് നടപ്പിലാക്കുന്ന ‘ആലപ്പുഴ-എ ഗ്ലോബല്‍ വാട്ടര്‍ വണ്ടര്‍ലാന്‍ഡ്’ പദ്ധതിക്ക് 93.17 കോടി രൂപയാണ് അനുവദിച്ചത്.