ഇന്ത്യ ഏറ്റവും അധികം തീരുവ ചുമത്തുന്ന രാജ്യ’; മോദി അടുത്ത സുഹൃത്തെന്ന് ആവര്‍ത്തിച്ച് ഡോണള്‍ഡ് ട്രംപ്
ന്യൂയോര്‍ക്ക്: ഇന്ത്യ ഏറ്റവുമധികം തീരുവ ചുമത്തുന്ന രാജ്യമാണെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത സുഹൃത്താണെന്നും ഇന്ത്യ യുഎസ് തീരുവ നയങ്ങള്‍ നല്ല രീതിയിൽ അവസാനിക്കുമെന്നും ഡോണള്‍ഡ് ട്രംപ് പറഞ്ഞു. നരേന്ദ്ര മോദി മികച്ച പ്രധാനമന്ത്രിയാണെന്നും ട്രംപ് പറഞ്ഞു. നേരത്തെയും ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ചുമത്തുന്നതിൽ ട്രംപ് നിലപാട് കടുപ്പിച്ചിരുന്നു.
അതേസമയം, അമേരിക്കയുടെ തീരുവ നടപടികളിൽ യുഎസ് ഓഹരി വിപണിയിൽ ആശങ്ക. യുഎസ് ഓഹരി വിണപിയിൽ വൻ ഇടിവുണ്ടായി. ഡൗ ജോൺസ് സൂചിക 716 പോയിന്‍റ് താഴ്ന്നു. 1.7 ശതമാനത്തിന്‍റെ ഇടിവാണ് രേഖപ്പെടുത്തിയത്. നാസ്ഡാക്, എസ് ആന്‍ഡ് പി 500 സൂചികകളും മൂന്ന് ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി.