NationalTop News

മുസ്‌ലിം സമൂഹത്തിന്റെ അവകാശങ്ങൾ ലംഘിക്കരുത്; വഖ്ഫ് ഭേദഗതി ബില്ലിനെതിരെ പ്രമേയം പാസാക്കി ടിവികെ

Spread the love

വഖ്ഫ് ഭേദഗതി ബില്ലിനെതിരെ പ്രമേയം പാസാക്കി നടൻ വിജയ് അധ്യക്ഷനായ തമിഴക വെട്രിക് കഴകം. മുസ്‌ലിം സമൂഹത്തിന്റെ അവകാശങ്ങൾ ലംഘിക്കരുതെന്ന് ടിവികെ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.

ത്രിഭാഷ നയത്തിനെതിരെയും ജനസംഖ്യ അടിസ്ഥാനത്തിൽ ഉള്ള മണ്ഡലം പുനർക്രമീകരണത്തിന് എതിരെയും യോഗം പ്രമേയം പാസാക്കി. ടാസ്മാക്ക് അഴിമതിയിൽ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ഒത്തുകളിക്കുകയാണെന്നും 90 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും ടിവികെ ആവശ്യപ്പെട്ടു. പാർട്ടി രൂപീകരണത്തിന് ശേഷം ആദ്യമായാണ് ടിവികെ ജനറൽ ബോഡി യോഗം കൂടുന്നത്.

കഴിഞ്ഞ ദിവസം വഖഫ് നിയമഭേദ​ഗതി ബിൽ കേന്ദ്രം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കിയിരുന്നു. ബിജെപി അം​ഗങ്ങളുടെ പ്രതിഷേധത്തിനിടയിലാണ് ഇടയിലാണ് പ്രമേയം പാസാക്കിയത്. എഐഎഡിഎംകെയും ബിജെപി സഖ്യകക്ഷി പിഎംകെയുമടക്കം മറ്റു പാര്‍ടികളെല്ലാം പ്രമേയത്തെ പിന്തുണച്ചു.നിയമഭേദ​ഗതി വഖഫ് ബോര്‍ഡിന്റെ അധികാരമില്ലാതാക്കുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രമേയം അവതരിപ്പിച്ച് ചൂണ്ടിക്കാട്ടി.