NationalTop News

കത്വയിലെ ഏറ്റുമുട്ടൽ; മൂന്ന് സുരക്ഷ ഉദ്യോഗസ്ഥർക്ക് വീരമൃത്യു

Spread the love

ജമ്മു കശ്മീർ കത്വയിലെ ഏറ്റുമുട്ടലിൽ മൂന്ന് സുരക്ഷ ഉദ്യോഗസ്ഥർക്ക് വീരമൃത്യു. ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. ഏറ്റുമുട്ടലിൽ 5 സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. ഇതിനിടെയാണ് ഭീകരർ വെടിയുതിർത്തത്. നേരത്തെ ഭീകര സാന്നിധ്യം തിരിച്ചറിഞ്ഞ ഹീരാ നഗറിൽ നിന്ന് 26 കിലോമീറ്റർ അകലെ ജുത്താനയിലാണ് ഏറ്റുമുട്ടലുണ്ടായത്.

ജുത്താന മേഖലയിൽ സൈനിക നടപടി പുരോഗമിക്കുന്നു. കത്വയിൽ കഴിഞ്ഞ അഞ്ച് ദിവസമായി സേന തെരച്ചിൽ നടത്തുകയായിരുന്നു. ഇന്ന് രാവിലെയാണ് ഈ ഈ മേഖലയിൽ തിരച്ചിൽ ആരംഭിച്ചത്. ചൊവ്വാഴ്ച പ്രദേശത്ത് സൈനിക യൂണിഫോമിലെത്തിയ രണ്ട് പേർ തന്നോട് വെള്ളം ചോദിച്ചതായി ഒരു പ്രദേശവാസിയായ സ്ത്രീ പോലീസിനെ അറിയിച്ചു. തുടർന്നാണ് പ്രദേശത്ത് ഭീകരർക്കായുള്ള തിരച്ചിൽ ആരംഭിച്ചത്.
സാങ്കേതിക, നിരീക്ഷണ ഉപകരണങ്ങളോടെ സൈന്യം, എൻ‌എസ്‌ജി, ബി‌എസ്‌എഫ്, പോലീസ്, സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്, സി‌ആർ‌പി‌എഫ് എന്നിവ ഉൾപ്പെടുന്ന ഓപ്പറേഷൻ ഹെലികോപ്റ്റർ, യു‌എ‌വികൾ, ഡ്രോണുകൾ, ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ, സ്നിഫർ നായ്ക്കൾ എന്നിവയുടെ പിന്തുണയോടെയാണ് നടത്തുന്നത്. പ്രദേശങ്ങളിലെ നിരവധി പേരെ സുരക്ഷാ ഏജൻസികൾ ചോദ്യം ചെയ്തതായും സംശയിക്കപ്പെടുന്ന മൂന്ന് പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തതായും ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.