KeralaTop News

സിപിഐഎം ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തിയ സംഭവം; സ്ഥലംമാറ്റം ആവശ്യപ്പെട്ട് നാരങ്ങാനം വില്ലേജ് ഓഫീസർ

Spread the love

സിപിഐഎം ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തിയ സംഭവത്തിന് പിന്നാലെ
സ്ഥലംമാറ്റം ആവശ്യപ്പെട്ട് വില്ലേജ് ഓഫീസർ ജോസഫ് ജോർജ്. പത്തനംതിട്ട ജില്ല കളക്ടർക്ക് നൽകിയ അവധി അപേക്ഷയിലാണ് സ്ഥലംമാറ്റം ആവശ്യപ്പെട്ടത് .നാരങ്ങാനം വില്ലേജ് ഓഫീസിൽ ഇനി ജോലി ചെയ്യാൻ ഭയമെന്ന് ജോസഫ് ജോർജ് പറയുന്നു.നിലവിൽ വില്ലേജ് ഓഫീസർ അവധിയിലാണ്.

വില്ലേജ് ഓഫീസർ അവധിയിൽ പ്രവേശിച്ചിരുന്നു. ഭീഷണി ഫോൺ കോളുകൾ വന്നെന്ന് വില്ലേജ് ഓഫീസറുടെ പരാതി കളക്ടർ ഇന്നലെ തന്നെ പോലീസിന് കൈമാറിയിരുന്നു. വില്ലേജ് ഓഫീസറാണ് ഫോണിലൂടെ മര്യാദ ഇല്ലാതെ സംസാരിച്ചതെന്നും അഴിമതിക്കാരൻ ആണെന്നും ഏരിയാ സെക്രട്ടറി എം.വി സഞ്ജു ആരോപിച്ചിരുന്നു.

നികുതി കുടിശ്ശിക അടയ്ക്കാൻ ഫോണിലൂടെ ആവശ്യപ്പെട്ട വില്ലേജ് ഓഫീസറെയാണ് കഴിഞ്ഞദിവസം സിപിഐഎം പത്തനംതിട്ട ഏരിയ സെക്രട്ടറി ഓഫീസിൽ കയറി വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയത്.