KeralaTop News

ആശാ സമരം 47-ാം ദിവസം; കോട്ടയത്തും, കോഴിക്കോടും ഇന്ന് പ്രതിഷേധങ്ങൾ നടക്കും

Spread the love

സെക്രട്ടറിയേറ്റ് പടിക്കൽ ആശാവർക്കേഴ്സ് നടത്തുന്ന രാപ്പകൽ സമരം 47-ാം ദിവസം. മൂന്ന് ആശാവർക്കേഴ്സിന്റെ നിരാഹാര സമരം ഒൻപതാം ദിവസത്തിലേയ്ക്കും കടന്നു. സമരത്തിന്റെ ഭാഗമായി കോട്ടയത്തും, കോഴിക്കോടും ഇന്ന് പ്രതിഷേധങ്ങൾ നടക്കും.

അതേസമയം വേതനവർധനവ് ഉൾപ്പെടെ ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നിൽ ആശമാർ നടത്തുന്ന സമരം ദിവസങ്ങൾ പിന്നിടുമ്പോൾ ഓണറേറിയം വർധിപ്പിച്ച് വിവിധ ​നഗരസഭകളും പഞ്ചായത്തുകളും. യുഡിഎഫ് ഭരിക്കുന്ന പെരുമ്പാവൂർ, മണ്ണാർക്കാട്, മരട് ന​ഗരസഭകളും ബിജെപി ഭരിക്കുന്ന കോട്ടയം മുത്തോലി ​ഗ്രാമപഞ്ചായത്തുമാണ് അധിക ഓണറേറിയം പ്രഖ്യാപിച്ചിരിക്കുന്നത്.

പെരുമ്പാവൂർ, മരട് ന​ഗരസഭകൾ 2000 രൂപയും മണ്ണാർക്കാട് ന​ഗരസഭ 2100 രൂപയും മുത്തോലി ​ഗ്രാമപഞ്ചായത്ത് 7000 രൂപയും അധിക ഓണറേറിയം നൽകും.സർക്കാർ നിലവിൽ കൊടുത്തുവരുന്ന ഓണറേറിയത്തിനും ഇൻസെന്റീവിനും പുറമേയാണ് ഈ തുക പഞ്ചായത്ത് ​- ന​ഗരസഭ തലത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്.