‘കേന്ദ്ര വനംമന്ത്രിയുടെ കേരളാ സന്ദർശനം പ്രഹസനമാകരുത്’; എ.കെ ശശീന്ദ്രൻ
കേന്ദ്ര വനംമന്ത്രിയുടെ കേരള സന്ദർശനം പ്രഹസനമാകരുതെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. പ്രായോഗികമായ പരിഹാരമാർഗങ്ങൾ നിർദേശിക്കാനുള്ള മനോഭാവത്തോടെയാകണം സന്ദർശനം. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങളാണ് കേന്ദ്രമന്ത്രി പാർലമെന്റിൽ പറഞ്ഞതെന്നും മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.
“മുൻപ് നടത്തിയ കൂടിക്കാഴ്ചകളിൽ കേന്ദ്രമന്ത്രി കേരളം സന്ദർശിക്കുമെന്ന് പറഞ്ഞിരുന്നു. പക്ഷേ, ഇതുവരെ സന്ദർശനം ഉണ്ടായില്ല. വിശദമായ മെമ്മോറണ്ടം മന്ത്രിയെ നേരിൽ കണ്ട് സമർപ്പിച്ചതാണ്. ചർച്ചകൾ സൗഹാർദപരമായിരുന്നെങ്കിലും ഫലമുണ്ടായിട്ടില്ല“ – എ കെ ശശീന്ദ്രൻ പറഞ്ഞു.
കാട്ടുപന്നിയേയും കുരങ്ങനേയും ഷെഡ്യൂൾ ഒന്നിൽ നിന്ന് മാറ്റണമെന്നും മന്ത്രി ആവശ്യപ്പെട്ടു.