‘വരും ദിനങ്ങളിൽ ഞാനും എമ്പുരാൻ കാണുന്നുണ്ട്, മോഹൻലാൽ – പൃഥ്വിരാജ് ടീമിന് ആശംസകൾ’: രാജീവ് ചന്ദ്രശേഖർ
മലയാളികൾ ഒന്നടങ്കം കാത്തിരുന്ന മോഹൻലാൽ ചിത്രം എമ്പുരാൻ തിയറ്ററുകളിൽ എത്തി കഴിഞ്ഞു. ലൂസിഫർ ഫ്രാഞ്ചൈസിയിലെ രണ്ടാം ഭാഗമായി എത്തിയ ചിത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ എമ്പുരാന്റെ ഫസ്റ്റ് ഷോ കഴിഞ്ഞിരിക്കുകയാണ്. മലയാളത്തിന്റെ കെജിഎഫ് ആണ് എമ്പുരാൻ എന്നാണ് പ്രേക്ഷകർ പറയുന്നത്.
എമ്പുരാൻ ടീമിന് ആശംസയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി. മോഹൻലാലിനൊപ്പം ഉള്ള ചിത്രം ഉൾപ്പെടെയാണ് രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ പങ്കുവച്ചത്. മോഹൻലാൽ – പൃഥ്വിരാജ് ടീമിന് ആശംസകൾ. വരും ദിനങ്ങളിൽ ഞാനും
എമ്പുരാൻ കാണുന്നുണ്ട്. എന്ന് അദ്ദേഹം ചിത്രം പങ്കുവച്ച് കുറിച്ചു.