Top NewsWorld

‘ഇനി ഞങ്ങളുടെ ഊഴം’; പുടിൻ ഇന്ത്യ സന്ദർശിക്കുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി

Spread the love

റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്ത്യ സന്ദര്‍ശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് പുടിൻ ഇന്ത്യയിലേക്ക് വരുന്നത്. പുടിന്റെ ഇന്ത്യാ സന്ദര്‍ശനത്തേ പറ്റി റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് ആണ് അറിയിച്ചത്. എന്നാണ് പുടിന്റെ ഇന്ത്യാ സന്ദര്‍ശനമെന്ന കാര്യം സെര്‍ജി ലാവ്‌റോവ് വ്യക്തമാക്കിയിട്ടില്ല.

തുടർച്ചയായ മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യ സന്ദർശിച്ചിരുന്നു. ഇനി റഷ്യയുടെ ഊഴമാണെന്നും പുടിന്റെ ഇന്ത്യ സന്ദർശിക്കാനുള്ള ക്രമീകരണങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മോദി മൂന്നാം തവണ അധികാരത്തിലെത്തിയതിന് ശേഷം നടത്തിയ ആദ്യത്തെ നയതന്ത്രയാത്ര റഷ്യയിലേക്കായിരുന്നു. ഇത് പരാമര്‍ശിച്ച് ഇനി അഅടുത്തത് ഞങ്ങളുടെ ഊഴമാണ് എന്നാണ് സെര്‍ജി ലാവ്‌റോവ് പറഞ്ഞത്. 2024-ലെ സന്ദര്‍ശനത്തിലാണ് ഇന്ത്യയിലേക്ക് പുതിനെ മോദി ക്ഷണിച്ചത്

യുക്രൈനുമായുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് പുതിന്‍ ഇന്ത്യയിലേക്ക് വരുന്നത്. യുക്രൈന്‍ യുദ്ധം, അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിന് ശേഷമുള്ള ആഗോള സാഹചര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ഇരുനേതാക്കളും ചര്‍ച്ച ചെയ്യുമെന്നാണ് കരുതുന്നത്.