KeralaTop News

പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് ആഘോഷിക്കാൻ മദ്യവുമായി എത്തി; പത്തനംതിട്ടയിൽ 4 വിദ്യാർഥികൾക്ക് കൗൺസിലിങ് നൽകും

Spread the love

പത്താം ക്ലാസ് പരീക്ഷയ്ക്ക് മദ്യവുമായി എത്തിയ നാല് വിദ്യാർഥികൾക്ക് കൗൺസിലിങ്. കൗൺസിലിങ് നൽകാൻ ആറന്മുള പൊലീസ് തീരുമാനിച്ചു. പത്തനംതിട്ട കോഴഞ്ചേരിയിലെ സ്കൂളിലാണ് ഇന്നലെ മദ്യവുമായി വിദ്യാർത്ഥികൾ എത്തിയത്.

പരീക്ഷ കഴിഞ്ഞ് ആഘോഷിക്കാനാണ് മദ്യം കൊണ്ടുവന്നത്.ഒരാളുടെ ബാഗില്‍ നിന്നു അമ്മൂമ്മയുടെ മോതിരം മോഷ്ടിച്ചു വിറ്റ 10,000 രൂപയും കണ്ടെത്തിയിരുന്നു. അധ്യാപകർക്ക് തോന്നിയ സംശയത്തെ തുടർന്നാണ് ബാഗുകൾ പരിശോധിച്ചത്. വിദ്യാർഥികൾക്ക് ആര് മദ്യം വാങ്ങി നൽകി എന്നതിലടക്കം വിശദമായ പൊലീസ് അന്വേഷണം ഉണ്ടാകും.