KeralaTop News

കുഞ്ഞ്‌ ജനിച്ചതിന്റെ ആഘോഷത്തിന് ലഹരി പാർട്ടി; പത്തനാപുരത്ത് MDMA, കഞ്ചാവ്, സിറിഞ്ചുകൾ, ഡിജിറ്റൽ ത്രാസ് പിടികൂടി

Spread the love

കുഞ്ഞ്‌ ജനിച്ചതിന്റെ ആഘോഷത്തിന് ലഹരി പാർട്ടി. പത്തനാപുരത്ത് 4 പേർ പിടിയിൽ.തിരുവനന്തപുരം കൊച്ചു കൊടുങ്ങല്ലൂർ സ്വദേശി വിപിൻ (26), കുളത്തൂർ പുതുവൽ മണക്കാട് സ്വദേശി വിവേക് (27), കാട്ടാക്കട പേയാട് സ്വദേശി കിരൺ ( 35 ), വഞ്ചിയൂർ സ്വദേശി ടെർബിൻ ( 21 ) എന്നിവരാണ് എക്സൈസിന്റെ പിടിയിലായത്.

കിരണിന് കുഞ്ഞ് ജനിച്ചതിന്റെ ലഹരി പാർട്ടി യ്ക്കിടെയാണ് പ്രതികൾ പിടിയിലായത്. പത്തനാപുരം SM അപ്പാർട്ട് മെന്റ് &ലോഡ്ജിലായിരുന്നു പാർട്ടി. 460 mg MDMA, 22gm കഞ്ചാവ്, 10സിറിഞ്ചുകൾ എന്നിവ പിടിച്ചെടുത്തു.

MDMA ഇൻജെക്ട് ചെയ്യുന്നതിനുള്ള 10 സിറിഞ്ചുകൾ, 23 സിപ് ലോക്ക് കവറുകൾ, MDMA തൂക്കുന്നതിനുള്ള. ഡിജിറ്റൽ ത്രാസ് എന്നിവയും കണ്ടെടുത്തു.