KeralaTop News

കോഴിക്കോട് ബാലുശേരിയില്‍ മകന്‍ അച്ഛനെ വെട്ടിക്കൊന്നു

Spread the love

മകന്‍ അച്ഛനെ വെട്ടി കൊന്നു. കോഴിക്കോട് ബാലുശേരി പനായിലാണ് സംഭവം. ചാണറയില്‍ അശോകനാണ് വെട്ടേറ്റു മരിച്ചത്‌. മകന്‍ സുധീഷിനെ ബാലുശേരി ടൗണില്‍ നിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

അച്ഛനും മകനും മാത്രമാണ് വീട്ടില്‍ താമസം. രാത്രിയായിട്ടും വീട്ടില്‍ വെളിച്ചമൊന്നും കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയില്‍ വെട്ടേറ്റ നിലയില്‍ അശോകനെ കണ്ടെത്തിയത്. ലഹരിയ്ക്കടിമയായ മകന്‍ സുധീഷ് മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണ്.

അച്ഛനും മകനും തമ്മില്‍ തിങ്കളാഴ്ച രാവിലെ വഴക്കുണ്ടായിരുന്നു. വീട്ടില്‍നിന്നും സുധീഷ് അടക്ക എടുത്തുകൊണ്ടുപോയി വിറ്റിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാവാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. അശോകന് രണ്ട് ആണ്‍മക്കളാണ്. രണ്ട് പേരും മാനസിക വെല്ലുവിളി നേരിടുന്നവരാണ്. അശോകന്റെ ഭാര്യ ശോഭനയെ 13 വര്‍ഷം മുമ്പ് ഇളയ മകന്‍ വെട്ടികൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വിഷം കഴിച്ച് ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.