KeralaTop News

തിരുവനന്തപുരത്തെ ഐ ബി ഉദ്യോഗസ്ഥയുടെ മരണം : ദുരൂഹത ആരോപിച്ച് കുടുംബം; ഐബിക്കും പൊലീസിനും പരാതി നല്‍കി

Spread the love

തിരുവനന്തപുരത്ത് മരിച്ച ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥ മേഘയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഐ.ബിക്കും പേട്ട പൊലീസിനും പരാതി നല്‍കി. മേഘയ്ക്ക് മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി അറിയില്ലെന്ന് ബന്ധു പറഞ്ഞു.

13 മാസത്തോളമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ മേഘ ജോലിക്ക് കയറിയിട്ടെന്നും ബന്ധു പറഞ്ഞു. അതിന് ശേഷം മേഘയെ എപ്പോഴും ബന്ധപ്പെടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. മേഘയുടെ മരണത്തില്‍ ദുരൂഹതയുണ്ട്. പ്രാഥമിക അന്വേഷണത്തിന് ശേഷം ബാക്കിയുള്ള കാര്യങ്ങള്‍ പറയാം – അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ഐബി ഉദ്യോഗസ്ഥയയാണ് മേഘ. ട്രെയിന്‍ തട്ടി മരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. പത്തനംതിട്ട സ്വദേശിയാണ് മേഘ. 24 വയസായിരുന്നു. തിരുവനന്തപുരം ചാക്കയിലെ റെയില്‍ പാളത്തില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. ഒരു വര്‍ഷം മുന്‍പാണ് എമിഗ്രേഷന്‍ വിഭാഗത്തില്‍ മേഘ ജോലിയില്‍ പ്രവേശിച്ചത്. രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വിമാനത്താവളത്തില്‍ നിന്നും മേഘ ഇറങ്ങിയിരുന്നു. എന്താണ് മരണകാരണം എന്ന് വ്യക്തമല്ല. സംഭവത്തില്‍ പെട്ട പോലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം.