KeralaTop News

ആദ്യം വിളിച്ചത് മോഹൻലാൽ, പിന്നീട് ആന്റണി പെരുമ്പാവൂരും വിളിച്ചു’; എമ്പുരാൻ ഡീൽ പങ്കുവെച്ച് ഗോകുലം ഗോപാലൻ

Spread the love

മോഹൻലാൽ നേരിട്ട് വിളിച്ചതിനാലാണ് എമ്പുരാന്റെ നിർമ്മാണത്തിൽ പങ്കാളിയായതെന്ന് ശ്രീഗോകുലം മൂവിസ് ഉടമ ഗോകുലം ഗോപാലൻ. ഇന്ത്യയിലെ ഏറ്റവും ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് ചെയ്ത സിനിമ പ്രതിസന്ധിയിലാകരുതെന്ന് ചിന്തിച്ചു. മോഹൻലാലുമായി 40 വർഷത്തെ അടുത്ത ബന്ധമെന്നും ഗോകുലം ഗോപാലൻ പറഞ്ഞു.

180 കോടി ചെലവഴിച്ച ചിത്രം ഒരിക്കലും നിന്നു പോകാൻ പാടില്ല. മലയാള ചരിത്രത്തിലെ ആദ്യ ഐമാക്സ് ചിത്രമാണിത്. നിർമ്മാണത്തിൽ പങ്കാളിയാകണമെന്ന് അവർ ആവശ്യപ്പെട്ടിരുന്നു. ലാൽ വിഷമിക്കുമ്പോൾ സഹായിക്കാതിരിക്കുന്നത് എങ്ങനെയാണ്. ഗോകുലം വരണമെന്ന് ആഗ്രഹിച്ചത് മോഹൻലാലാണ്.
പ്രതിസന്ധി പരിഹരിക്കാൻ ആദ്യം വിളിച്ചതും മോഹൻലാലാണ്. പിന്നീട് ആന്റണി പെരുമ്പാവൂരും വിളിച്ചു. അതുകൊണ്ടാണ് ഏറ്റെടുത്തതെന്നും ഗോകുലം ഗോപാലൻ പറഞ്ഞു.

റിലീസ് ഡേറ്റ് മാറ്റേണ്ടിവന്നാൽ വലിയ നഷ്ടമുണ്ടാകും. പ്രശ്നങ്ങൾ പരിഹരിക്കാൻ താൻ ലൈക്കയോട് സംസാരിച്ചു.ലൈക്കക്ക് ഗോകുലത്തിനു പടം തരാൻ സന്തോഷമായിരുന്നു. സിനിമയിൽ ആത്മവിശ്വാസത്തോടെ ചെലവഴിക്കണം. ചിലപ്പോൾ 9 എണ്ണം പരാജയപ്പെടുമായിരിക്കാം. ഒന്നായിരിക്കും വിജയിക്കുന്നത്. മോഹൻലാലിന് കോട്ടം തട്ടാൻ പാടില്ലെന്ന് മാത്രമാണ് ചിന്തിച്ചത്. അതുകൊണ്ടാണ് വലിയ ബാധ്യത ഏറ്റെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.