ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: ആദ്യ ജയം ബംഗളുരുവിന്; കൊല്‍ക്കത്തയുടെ വീഴ്ച്ച ഏഴ് വിക്കറ്റിന്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് -2025 ന്റെ ആദ്യമത്സരത്തില്‍ ആതിഥേയരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ടൂര്‍ണമെന്റിലെ ആദ്യ ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ഉയര്‍ത്തിയ 175 റണ്‍സ് വിജയലക്ഷ്യം 3.4 ഓവര്‍ ബാക്കി നില്‍ക്കെ ആര്‍സിബി മറികടന്നു. വിരാട് കോലിയുടെയും ഫില്‍ സാള്‍ട്ടിന്റേയും അര്‍ധ സെഞ്ച്വറി മികവിലാണ് ബംഗളുരുവിന്റെ വിജയം. നാല് ഫോറും മൂന്ന് സിക്‌സറുകളുമായി 30 പന്തുകളിലാണ് കോലി അര്‍ധ ശതകം നേടിയത്. 25 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സുമുള്‍പ്പെടെയാണ് സാള്‍ട്ട് അര്‍ധ ദശകം തികച്ചത്.