ഡിഹണ്ട് സ്‌പെഷ്യല്‍ ഡ്രൈവ് : ഇതുവരെ അറസ്റ്റ് ചെയ്തത് 7307 പേരെ, 7038 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
ലഹരി വ്യാപനത്തിനെതിരെ പൊലീസ് നടത്തുന്ന സംസ്ഥാന വ്യാപക പരിശോധന കൂടുതല്‍ ശക്തമാകുന്നു. ഡിഹണ്ട് സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി അറസ്റ്റ് ചെയ്തത് 7307 പേരെ. 7038 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സംസ്ഥാന വ്യാപകമായി 70277 പേരെ പരിശോധനയ്ക്ക് വിധേയമാക്കി.
മാരക മയക്കുമരുന്നായ എംഡിഎംഎ 3.952 കിലോ ഗ്രാമാണ് പിടിച്ചെടുത്തത്. 461.523 കിലോ ഗ്രാം കഞ്ചാവും 5132 എണ്ണം കഞ്ചാവ് ബീഡിയും പിടികൂടി. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ റേഞ്ച് എന്‍ഡിപിഎസ് കോര്‍ഡിനേഷന്‍ സെല്ലും ജില്ലാ പൊലീസ് മേധാവിമാരും ചേര്‍ന്നാണ് ഓപ്പറേഷന്‍ ഡിഹണ്ട് നടപ്പാക്കുന്നത്.