SportsTop News

ഐപിഎല്ലില്‍ ഇന്ന് ആവേശപ്പോര്, ധോണിയും രോഹിത്തും നേര്‍ക്കുനേര്‍; CSK-MI പോരാട്ടം ചെന്നൈയില്‍

Spread the love

ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ ഇന്ന് രണ്ടു മത്സരങ്ങൾ. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ രാജസ്ഥാന്‍ റോയല്‍സ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടും. രണ്ടാമത്തെ മത്സരത്തില്‍ സൂപ്പര്‍ ടീമുകളായ ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടും. ചെന്നൈയുടെ തട്ടകമായ എം എ ചിദംബരം സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് ആവേശപ്പോരാട്ടം.

നിലവിലെ റണ്ണേഴ്‌സ് അപ്പായ സണ്‍റൈസേഴ്‌സ് ഹൈദരാബാഡ് രാജസ്ഥാന്‍ റോയല്‍സ് മത്സരം രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ വൈകിട്ട് 3.30നാണ്.മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ് പകരം റിയാന്‍ പരാഗിന് കീഴിലായിരിക്കും ഇന്ന് രാജസ്ഥാന്‍ റോയല്‍സ് ഇറങ്ങുക. സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ ടീമിന്റെ ക്യാപ്റ്റനാവാനില്ലെന്ന് സഞ്ജു സാംസണ്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇംപാക്ട് സബ്ബായിട്ടായിരിക്കും സഞ്ജു കളിക്കുക. പകരം ധ്രുവ് ജുറേല്‍ ടീമിന്റെ വിക്കറ്റ് കീപ്പറാകും.അതേസമയം റുതുരാജ് ഗെയ്ക്‌വാദാണ് ചെന്നൈയെ നയിക്കുന്നത്. ക്യാപ്റ്റന്മാര്‍ മാറിയെങ്കിലും ചെന്നൈ-മുംബൈ മത്സരങ്ങളുടെ പ്രധാന ഹൈലൈറ്റ് എം എസ് ധോണിയും രോഹിത് ശര്‍മയും നേര്‍ക്കുനേര്‍ വരുന്നതാണ്.

കഴിഞ്ഞ സീസണിലെ അവസാന മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ഒരു മത്സരം വിലക്ക് നേരിടുന്ന മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പകരം സൂര്യകുമാര്‍ യാദവാണ് ഇന്ന് മുംബൈയെ നയിക്കുന്നത്.