KeralaTop News

കേന്ദ്രനിയമം ഭേദഗതി ചെയ്യണം; ലഹരി കേസിൽ നിയമഭേദഗതി തേടി കേരളം

Spread the love

ലഹരി കേസിൽ നിയമഭേദഗതി തേടി കേരളം. കേന്ദ്രനിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെടും. എൻഡിപിഎസ് നിയമപ്രകാരം മറ്റൊരു സംസ്ഥാനത്ത് കുറ്റകൃത്യം നടന്നാൽ ഇടപെടാൻ ആകുന്നില്ലെന്നാണ് കേരളത്തിന്റെ വാദം. ബെം​ഗളൂരുവിലെ ലഹരി നിർമ്മാണ കേന്ദ്രങ്ങൾ അറിഞ്ഞിട്ടും നടപടിയെടുക്കാൻ ആകുന്നില്ല എന്ന് കേരളം.

കേരളത്തിലേക്ക് രാസ ലഹരിയെത്തുന്ന പ്രധാന കേന്ദ്രം ബെം​ഗളൂരുവാണ്. അതിനാൽ ഈ വകുപ്പ് ഭേദഗതി ചെയ്യണമെന്നാണ് കേരളത്തിന്റെ ആവശ്യം. നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ്‌ സൈക്കോട്രോപിക് സബ്‌സ്റ്റൻസസ്‌(NDPS) ആക്ട് 1985 പ്രകാരമാണ് ലഹരി മരുന്ന് ഇടപാട് കേസുകളിൽ സംസ്ഥാന സർക്കാരുകൾ കേസെടുക്കുന്നത്. ല​ഹരി കേസുകൾ രജിസ്റ്റർ ചെയ്യുന്നതിനായി സംസ്ഥാനങ്ങൾ പ്രത്യേക നിയമമില്ല. 2015-ൽ നിയമം ഭേദഗതി ചെയ്തിരുന്നു.

മയക്കുമരുന്നുകളുടെ കൈവശം വെക്കൽ, ഉപയോഗം, വിൽപ്പന തുടങ്ങിയവയാണ് നിയമത്തിൽ പറയുന്നത്. മയക്കുമരുന്ന് നിർമിക്കുക, ഉപയോഗിക്കുക, വിപണനം ചെയ്യുക, പണം കൊടുത്ത് വാങ്ങുക തുടങ്ങിയവ തടയുക എന്നതാണ് നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. 1985ലാണ് നിയമം രാജ്യത്ത് നിലവിൽ വന്നത്.